"യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പും അംഗത്വ വിതരണവും ചട്ടവിരുദ്ധം"; ഹര്‍ജിക്കാര്‍ക്ക് കോടതിച്ചെലവ് നല്‍കണമെന്ന് ഉത്തരവ്

മൂവാറ്റുപുഴ മുനിസിഫ് കോടതിയുടേതാണ് വിധി
"യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പും അംഗത്വ വിതരണവും ചട്ടവിരുദ്ധം"; ഹര്‍ജിക്കാര്‍ക്ക് കോടതിച്ചെലവ് നല്‍കണമെന്ന് ഉത്തരവ്
Source: FB
Published on

എറണാകുളം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മെമ്പർഷിപ്പ് വിതരണം ഭരണഘടനാ വിരുദ്ധം എന്ന് കോടതി. മൂവാറ്റുപുഴ മുനിസിഫ് കോടതിയുടേതാണ് വിധി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റിയോടും സംസ്ഥാന കമ്മിറ്റിയോടും വാദികൾക്ക് കേസിന്റെ ചെലവ് നൽകാൻ കോടതി ഉത്തരവിട്ടു.

അതേസമയം, കേസിന്റെ അന്തിമവാദത്തിന് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ഹാജരായില്ല. കേസിൽ ഹർജിക്കാർ ഹാജരാക്കിയ ഭരണഘടന നിലവിൽ ഇല്ലെന്നും സംഘടനയ്ക്ക് മറ്റൊരു ഭരണഘടന ഉണ്ടെന്നും ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ വാദിച്ചു. എന്നാൽ, അത്തരത്തിലൊരു ഭരണഘടന ഹാജരാക്കാൻ സാധിക്കാതിരുന്നത് പ്രതികൾക്ക് തിരിച്ചടിയായി.

"യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പും അംഗത്വ വിതരണവും ചട്ടവിരുദ്ധം"; ഹര്‍ജിക്കാര്‍ക്ക് കോടതിച്ചെലവ് നല്‍കണമെന്ന് ഉത്തരവ്
ചികിത്സാ പിഴവ് മൂലം കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിഎംഒ

2023ൽ കേരളത്തിൽ നടന്ന യൂത്ത് കോൺഗ്രസ് അംഗത്വ വിതരണവും തെരഞ്ഞെടുപ്പും സംഘടനയുടെ ലിഖിത ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും, തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യണം എന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മെമ്പർമാരായ നഹാസ്, സനിൽ പി. എസ്. എന്നിവർ നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com