"ആരെയും അടച്ചാക്ഷേപിക്കാൻ ഉദേശിച്ചിട്ടില്ല"; പ്രിയദർശിനി വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് സി.പി. ജോൺ

ദയവായി ഇനി വിവാദം അവസാനിപ്പിക്കണമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ പറഞ്ഞു.
CP John expresses regret over Priyadarshini controversy
പ്രിയദർശിനി വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് സി.പി. ജോൺ
Published on
Updated on

തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി. ജോൺ. ആരെയും അടച്ചാക്ഷേപിക്കാൻ ഉദേശിച്ചിട്ടില്ല. ഇനിയെങ്കിലും വിവാദം അവസാനിപ്പിക്കണമെന്നും സി.പി. ജോൺ അഭ്യർത്ഥിച്ചു.

ഉപയോഗിച്ച വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഗതാഗതമന്ത്രി പറഞ്ഞു. ഖേദം പ്രകടിപ്പിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

CP John expresses regret over Priyadarshini controversy
ആലപ്പുഴയിൽ കടൽ ക്ഷോഭത്തിൽ വീട് തകർന്നു; മങ്കൊമ്പിൽ വ്യാപക മട വീഴ്ച

പ്രിയദർശിനിയിൽ സ്ത്രീകളുടെ തള്ളിക്കയറ്റമെന്ന പരാമർശമാണ് വിവാദത്തിലായത്. പ്രിയദർശിനിയിൽ തള്ളിക്കയറുന്ന സ്ത്രീകൾ മക്കളെ സ്വകാര്യ സ്കൂളുകളിലാണ് പഠിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ പരാമർശം വാർത്തയായതോടെ നിരവധി പേരാണ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്.

CP John expresses regret over Priyadarshini controversy
ആലപ്പുഴയിൽ കടൽ ക്ഷോഭത്തിൽ വീട് തകർന്നു; മങ്കൊമ്പിൽ വ്യാപക മട വീഴ്ച
News Malayalam 24x7
newsmalayalam.com