പാലക്കാട്: ചരിത്ര തീരുമാനവുമായി പാലക്കാട്ടെ സിപിഐ നേതൃത്വം. സംസ്ഥാനത്തെ ആദ്യ വനിത ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസ് ചുമതലയേറ്റു. സുമലത നിലവിൽ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ്. 45 അംഗ ജില്ലാ കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.
സിപിഐയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിനിയായ സുമലത മഹിള സംഘം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു.
‘സെക്രട്ടറിയായാതിൽ സന്തോഷമുണ്ട്. എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ടു പാർട്ടിയെ നയിക്കും. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെയാണ് ജില്ലാ സമ്മേളനം സമാപിച്ചത്. വനിതകൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നൽകിയ അംഗീകാരമാണിത്’– സുമലത വ്യക്തമാക്കി.