"എം.വി. ഗോവിന്ദൻ സംസാരിക്കുമ്പോൾ പോലും കസേരകൾ ഒഴിഞ്ഞു കിടന്നു"; എൽഡിഎഫ് ജാഥകൾ പാളിയെന്ന് സിപിഐ

മൂന്ന് മേഖലാ ജാഥകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ വിമർശനം...
"എം.വി. ഗോവിന്ദൻ സംസാരിക്കുമ്പോൾ പോലും കസേരകൾ ഒഴിഞ്ഞു കിടന്നു"; എൽഡിഎഫ് ജാഥകൾ പാളിയെന്ന് സിപിഐ
Source: FB
Published on
Updated on

തിരുവനന്തപുരം: എൽഡിഎഫിന്റെ ജാഥകൾ പാളിയെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ വിമർശനം. മൂന്ന് മേഖലാ ജാഥകളും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സംസ്ഥാന ജാഥ നടത്തിയാൽ മതിയായിരുന്നുവെന്നും സിപിഐയിൽ ചർച്ച. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കുമ്പോൾ പോലും കസേരകൾ ഒഴിഞ്ഞു കിടന്നു. ബിനോയ് വിശ്വത്തിന്റെ ജാഥയ്ക്കും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ലെന്നും വിമർശനം.

"എം.വി. ഗോവിന്ദൻ സംസാരിക്കുമ്പോൾ പോലും കസേരകൾ ഒഴിഞ്ഞു കിടന്നു"; എൽഡിഎഫ് ജാഥകൾ പാളിയെന്ന് സിപിഐ
"പ്രസ്ഥാനത്തെ വൻകിട മുതലാളിമാർക്ക് ഒറ്റിക്കൊടുത്തു"; ചെറുവണ്ണൂരിൽ യൂത്ത് കോൺഗ്രസിൽ കൂട്ടരാജി

മൂന്നായി തിരിച്ചായിരുന്നു എൽഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജാഥകൾ സംഘടിപ്പിച്ചിരുന്നത്. കാസർഗോഡ് നിന്നും ആരംഭിച്ച വടക്കൻ മേഖലാ ജാഥ എം.വി. ഗോവിന്ദൻ്റെ നേതൃത്വത്തിലായിരുന്നു. മധ്യ മേഖലാ ജാഥ ജോസ് കെ. മാണിയും തെക്കൻ മേഖലാ ജാഥ ബിനോയ് വിശ്വവുമായിരുന്നു നേതൃത്വം നൽകിയത്. മൂന്ന് ജാഥകൾക്കും വേണ്ടത്ര ജനശ്രദ്ധ കിട്ടിയില്ലെന്നും വേണ്ടത്ര ജനപങ്കാളിത്തം ഉണ്ടായില്ലെന്നുമാണ് ഉയർന്നുവന്ന വിമർശനം.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫിൻ്റെ പുതുയുഗ യാത്രയ്ക്ക് കൂടുതൽ ജനപങ്കാളിത്തവും മാധ്യമശ്രദ്ധയും ലഭിച്ചിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് സിപിഐ വിലയിരുത്തൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com