വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി സിപിഐ. 1,23,83,709 രൂപയാണ് സിപിഐ സംസ്ഥാന കൗൺസിൽ സംഭാവന നൽകിയത്.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയും ഒരു കോടി രൂപ വയനാട് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവീസ് ഓർഗനൈസേഷൻ സംസ്ഥാന കൗൺസിൽ 55 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി.
അതേസമയം, തൃശൂരിലെ വോട്ട് കൊള്ള ആരോപണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സിപിഐ ആവശ്യപ്പെട്ടു. ബിജെപി തൃശൂരിനെ കാപട്യത്തിന്റെയും കള്ളവോട്ടിന്റെയും തലസ്ഥാനമാക്കി മാറ്റിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.
തൃശൂരില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകമെന്നും ബിനോയ് വിശ്വം പറഞ്ഞു.