സിപിഐഎമ്മിന്റെ ബി ടീമല്ല സിപിഐ, ആ കിനാവ് ആരും കാണേണ്ട; വിമർശനങ്ങൾ എൽഡിഎഫിനെ എൽഡിഎഫ് ആക്കാൻ: ബിനോയ് വിശ്വം

സിപിഐ വ്യക്തിത്വം പണയപ്പെടുത്തിയിട്ടില്ലെന്നും വിമർശനങ്ങൾ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനാണെന്നും ബിനോയ് വിശ്വം പറഞ്ഞു
ബിനോയ് വിശ്വം
ബിനോയ് വിശ്വംഫയൽ ചിത്രം
Published on

തിരുവനന്തപുരം: സിപിഐഎമ്മിന്റെ ബി ടീമല്ല സിപിഐ എന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ വ്യക്തിത്വം പണയപ്പെടുത്തിയിട്ടില്ലെന്നും വിമർശനങ്ങൾ ഇടതുമുന്നണിയെ ശക്തിപ്പെടുത്താനാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ യൂട്യൂബ് ചാനലായ കനലിലാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

ബിനോയ് വിശ്വം
"ഞാൻ തീവ്രവാദിയോ, ഗോഡ്സേ അനുയായിയോ അല്ല, സാധാരണ സ്കൂൾ അധ്യാപകൻ മാത്രം"; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രിൻ്റു മഹാദേവ്

എല്ലാ വിമർശനങ്ങളും സിപിഐക്ക് അറിയാം. എൽഡിഎഫിനെ എൽഡിഎഫ് ആക്കാനാണ് വിമർശനങ്ങൾ. ആ ബോധ്യം സിപിഐക്കുണ്ട്. സിപിഐ വ്യക്തിത്വം പണയപ്പെടുത്തിയിട്ടില്ല. സിപിഐഎമ്മിൻ്റെ ബി ടീമല്ല സിപിഐ. ആ കിനാവ് ആരും കാണേണ്ടതില്ല. എല്ലാ വിഷയങ്ങളിലും എൽഡിഎഫിനകത്ത് സിപിഐ എടുത്ത നിലപാടുകൾക്ക് അവസാനം വിജയം ഉണ്ടായിട്ടുണ്ട്, ബിനോയ് വിശ്വം.

നിരന്തരം ആർഎസ്എസ് നേതാക്കളെ പോയി കാണുന്ന, പൂരം കലക്കിയപ്പോൾ അതിന് കൂട്ടുനിന്ന, ബന്ധപ്പെട്ട മന്ത്രി വിളിച്ചാൽ പോലും ഫോൺ എടുക്കാത്ത എം.ആർ. അജിത് കുമാറിന് ക്രമസമാധാന ചുമതലയിൽ തുടരാൻ പാടില്ലെന്ന് സിപിഐ പറഞ്ഞു. പിന്നാലെ ആ ചുമതലയിൽ നിന്നും അജിത് കുമാറിനെ മാറ്റിയത് പാർട്ടി നിലപാട് എടുത്തതുകൊണ്ടാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ബിനോയ് വിശ്വം
സ്വർണം എങ്ങനെ ചെമ്പായി? ദ്വാരപാലക ശിൽപത്തിൽ സ്വര്‍ണം പൂശാന്‍ 2019ല്‍ ചെന്നൈയില്‍ എത്തിച്ചത് ചെമ്പ് പാളിയെന്ന് കണ്ടെത്തൽ

എലപ്പുള്ളി മദ്യ കമ്പനി വിഷയത്തിലും സിപിഐ ആശങ്ക അകത്തും പുറത്തും പറഞ്ഞു. ഇത്രയേറെ കുടിവെള്ള പ്രശ്നം ഉള്ള സ്ഥലത്ത് ജലം കൂടുതൽ വേണ്ട ഒരു പദ്ധതി വന്നാൽ കുടിവെള്ളത്തെ ബാധിക്കുമെന്ന് സിപിഐ പറഞ്ഞു. കുടിവെള്ളത്തെയോ കൃഷിയോ ബാധിക്കാതെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത് സിപിഐയുടെ വിജയമാണെന്നും എവിടെയും സിപിഐ മുട്ട് കുത്തിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com