"കീഴ്‌വഴക്കങ്ങൾ മാറ്റിയ പാരമ്പര്യം ഇടത് പാർട്ടികൾക്കുണ്ട്"; പ്രതിപക്ഷ ഉപനേതാവ് പദവി തർക്കത്തിൽ പിണറായിക്കെതിരെ കടുപ്പിച്ച് സിപിഐ

പിണറായി പറയുന്നത് അല്ലെന്നും, വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യണം എന്നും പി.പി. സുനീർ...
"കീഴ്‌വഴക്കങ്ങൾ മാറ്റിയ പാരമ്പര്യം ഇടത് പാർട്ടികൾക്കുണ്ട്"; പ്രതിപക്ഷ ഉപനേതാവ് പദവി തർക്കത്തിൽ പിണറായിക്കെതിരെ കടുപ്പിച്ച് സിപിഐ
Source: Files
Published on
Updated on

കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവ് പദവി തർക്കത്തിൽ പിണറായി വിജയനെതിരെ കടുപ്പിച്ച് സിപിഐ. പിണറായി പറയുന്നത് അല്ലെന്നും, വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യണം എന്നും പി.പി. സുനീർ പ്രതികരിച്ചു. ആവശ്യത്തിൽ നിന്ന് പുറകോട്ടിലെന്നും കീഴ്‌വഴക്കങ്ങൾ ഒക്കെ മാറ്റിയ പാരമ്പര്യം ഇടതു പാർട്ടികൾക്കുണ്ടെന്നും സുനീർ കൂട്ടിച്ചേർത്തു.

"കീഴ്‌വഴക്കങ്ങൾ മാറ്റിയ പാരമ്പര്യം ഇടത് പാർട്ടികൾക്കുണ്ട്"; പ്രതിപക്ഷ ഉപനേതാവ് പദവി തർക്കത്തിൽ പിണറായിക്കെതിരെ കടുപ്പിച്ച് സിപിഐ
നിയമനം നൽകി നാല് ദിവസം കഴിഞ്ഞ് ഉത്തരവ് റദ്ദാക്കി; ആയുഷ് വകുപ്പിലെ സ്റ്റേറ്റ് പ്രോഗ്രാം മാനേജറുടെ നിയമനത്തിൽ ദുരൂഹത, ഡോക്ടർമാർക്കിടയിൽ അതൃപ്തി

ഭരണഘടന പോലും ഭേദഗതി ചെയ്യാനുള്ള സാഹചര്യമുള്ളപ്പോൾ കീഴ്‌വഴക്കത്തിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് സുനീർ ചോദിച്ചു. സിപിഐ പറഞ്ഞുകൊണ്ടിരുന്നത് കേൾക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് അനുഭവങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്. നിലപാടിൽ മാറ്റം വരണമെന്നാണ് സിപിഐഎം ആവശ്യപ്പെടുന്നത്. ഉപനേതൃസ്ഥാനം വേണമെന്ന് ആവശ്യപ്പെടുന്നതിൻ്റെ പ്രധാന കാരണം ഇതാണെന്നും സുനീർ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പ്രതിപക്ഷ ഉപനേതാവെന്ന കീഴ്‌വഴക്കം എൽഡിഎഫിനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്.

News Malayalam 24x7
newsmalayalam.com