പാലക്കാട്: പോക്സോ കേസിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ. ഷാജിയാണ് അറസ്റ്റിലായത്. ജഴ്സി വാങ്ങാൻ കടയിലെത്തിയ 10ാം ക്ലാസ് വിദ്യാർഥിയെ ഉപദ്രവിച്ചെന്നാണ് കേസ്.
കൊടുവായൂരിൽ കായിക ഉപകരണങ്ങൾ വിൽക്കുന്ന കട ഉടമയാണ് ഷാജി. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പുതുനഗരം പൊലീസാണ് ബുധനാഴ്ച കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിന് പിന്നാലെ സിപിഐഎം ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.