"സർക്കാരിന്മേൽ പാർട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല"; പിണറായിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

സംസ്ഥാന നേതൃത്വത്തെ പഴിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ട്.
പിണറായിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്
പ്രതീകാത്മക ചിത്രം
Published on
Updated on

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്മേൽ പാർട്ടിക്ക് നിയന്ത്രണം ഉണ്ടായില്ലെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ട്. പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചുള്ള പ്രചാരണം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്നും ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് പരസ്യപ്പെടുത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി.

പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനം ഇല്ലാതിരുന്നത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി എന്നാണ് റിപ്പോർട്ട്. നേതാക്കൾക്ക് വാർത്താസമ്മേളനങ്ങളിലും പൊതു പരിപാടികളിലും ജാഗ്രത കുറവുണ്ടായി.

പിണറായിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്
വീണ്ടും ഇരുട്ടിലേക്ക്; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സ്വജനപക്ഷപാതവും അഹങ്കാരവും ആഡംബരവും ഒരു വിഭാഗം നേതാക്കളെയും അണികളെയും ബാധിച്ചു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നെന്നും കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കെ.കെ. ശൈലജയെ മാത്രം സിറ്റിങ് സീറ്റിൽ മത്സരിപ്പിക്കാത്തത് ജനം അംഗീകരിച്ചില്ലെന്നും വിമർശനമുണ്ട്.

പിണറായിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്
ശ്രീഭദ്രയുടെ തിരോധാനം; സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം
News Malayalam 24x7
newsmalayalam.com