കൊല്ലത്ത് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗിൽ

മതനിരപേക്ഷതയിൽ ഊന്നി നിൽക്കുന്ന പ്രസ്താനമാണ് മുസ്ലീം ലീഗെന്ന് വിശ്വസിക്കുന്നെന്നും സുജ ചന്ദ്രബാബു
സുജ ചന്ദ്രബാബു
സുജ ചന്ദ്രബാബുSource: News Malayalam 24x7
Published on
Updated on

കൊല്ലം: സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിൽ ചേർന്നു. നേരത്തെ സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്ന ഐഷാ പറ്റി പറഞ്ഞ കാര്യങ്ങളിൽ അതേ നിലപാടാണ് ഉള്ളതെന്നാണ് ലീഗിൽ ചേർന്ന് ശേഷമുള്ള സുജ ചന്ദ്രബാബുവിൻ്റെ പ്രതികരണം. സിപിഐഎമ്മിൽ നിന്ന് അവഗണിക്കുന്നെന്ന കാര്യം പറഞ്ഞപ്പോൾ ജില്ലാ നേതൃത്വം ലീഗിലേക്ക് ക്ഷണിക്കുകയായിരുന്നെന്നും സുജ പറഞ്ഞു.

സുജ ചന്ദ്രബാബു
നായർ-ഈഴവ ഐക്യം അസംബന്ധം; കേരളത്തിൽ അത് ഒരു ചലനവുമുണ്ടാക്കില്ല: പുന്നല ശ്രീകുമാർ

ലീഗിലേക്കുള്ള പ്രവേശനം സ്വന്തമായെടുത്ത തീരുമാനമാണെന്ന് സുജ ചന്ദ്രബാബു മാധ്യമങ്ങളോട് പറഞ്ഞു. യാതൊരു വിധ വാഗ്‌ദാനങ്ങളുടേയും പുറത്തല്ല ലീഗിൽ ചേർന്നിരിക്കുന്നത്. നിരുപാധികമായി ലീഗിൽ പ്രവർത്തിക്കാനാണ് തീരുമാനം. എല്ലാവരെയും ഒരുപോലെ കാണുന്ന, മതനിരപേക്ഷതയിൽ ഊന്നി നിൽക്കുന്ന പ്രസ്താനമാണ് മുസ്ലീം ലീഗെന്ന് വിശ്വസിക്കുന്നെന്നും സുജ ചന്ദ്രബാബു പറഞ്ഞു.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ സുജ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന നേതാവ് കൂടിയായിരുന്നു. മൂന്ന് വട്ടം അഞ്ചൽ പഞ്ചായത്ത് പ്രസിഡൻ്റായും ഒരു തവണ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സുജ ചന്ദ്രബാബു
"Love You to the moon and Back, കുഞ്ഞുങ്ങളോടുള്ള അമ്മമാരുടെ സ്നേഹം അനന്തമാണ്"; കുഞ്ഞിനെ കൊന്ന കേസിൽ വിധി പറയവെ അതിജീവിതയുടെ വാക്കുകൾ ഉദ്ധരിച്ച് കോടതി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com