'അങ്ങനെയാണ് നമ്മൾ തോറ്റത്...'; പരാജയ കാരണം കണ്ടെത്തി സിപിഐഎം

സംസ്ഥാനത്ത് ഇടതുപക്ഷത്തിനെതിരായി ഭരണവിരുദ്ധ വികാരമില്ലെന്നും റിപ്പോർട്ട്.
'അങ്ങനെയാണ് നമ്മൾ തോറ്റത്...'; പരാജയ കാരണം കണ്ടെത്തി സിപിഐഎം
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കാരണം കണ്ടെത്തി സിപിഐഎം. തെരഞ്ഞെടുപ്പിൽ ജാതി സമവാക്യവും എസ്ഐആറും തിരിച്ചടിച്ചെന്നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തൽ. സംസ്ഥാനത്ത് ഇടതുപക്ഷത്തിനെതിരായി ഭരണവിരുദ്ധ വികാരമില്ലെന്നും, എസ്ഐആറുകൾ വോട്ടുകൾ നഷ്ടമാകാൻ കാരണമായി എന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.

യുഡിഎഫ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ ബോധപൂർവം നടത്തിയ കുപ്രചാരണങ്ങൾ വോട്ടുകൾ നഷ്ടമാക്കിയെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടായി എന്നും കണ്ടെത്തി. അതേസമയം, തളിപ്പറമ്പിലെ പരാജയ കാരണം സ്ഥാനാർഥി നിർണയം ആണെന്ന് റിപ്പോർട്ടിൽ പരാമർശം ഇല്ല.

'അങ്ങനെയാണ് നമ്മൾ തോറ്റത്...'; പരാജയ കാരണം കണ്ടെത്തി സിപിഐഎം
സഭയില്‍ പിണറായി വിജയന്‍ നനഞ്ഞ കോഴി; പ്രകടനത്തിൽ തനിക്ക് സങ്കടം തോന്നി: ജി. സുധാകരൻ

പത്തു കൊല്ലത്തെ തുടർഭരണം ജനങ്ങളെ എതിരാക്കിയെന്നും ഭരണത്തിൽ തെറ്റായ പ്രവണതകൾ ഉണ്ടായെന്നും സിപിഐഎം വിലയിരുത്തി. ഭരണമാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

പരാജയത്തിന് കൂട്ടായ ഉത്തരവാദിത്തം ഉണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വത്തിന് കൂട്ടായ വീഴ്ച സംഭവിച്ചു. വിമർശനാത്മകമായി ഉൾക്കൊണ്ട് സ്വയം തിരുത്തണമെന്നും തിരുത്താൻ തയ്യാറാകാത്തവരെ പാർട്ടി തിരുത്തിക്കണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

'അങ്ങനെയാണ് നമ്മൾ തോറ്റത്...'; പരാജയ കാരണം കണ്ടെത്തി സിപിഐഎം
ബന്ധുനിയമന വിവാദം; സണ്ണി ജോസഫിൻ്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജിവച്ചു

ന്യൂനപക്ഷ വിഭാഗങ്ങളിലെ അധിക വോട്ടുകൾ ഇത്തവണ കിട്ടിയില്ല. 2016ലും 2021 ലും പരമ്പരാഗത വോട്ടുകൾക്കപ്പുറം ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് കൂടുതൽ വോട്ട് ലഭിച്ചു. ക്രിസ്ത്യൻ-മുസ്ലീം വിഭാഗങ്ങളിൽനിന്ന് കൂടുതൽ വോട്ട് ലഭിച്ചിരുന്നു. ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.

News Malayalam 24x7
newsmalayalam.com