തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പിണറായിക്കെതിരെയുള്ള ഹീനമായ ആക്രമണമാണ് നിലവിൽ നടക്കുന്ന റെയ്ഡ് എന്ന് എം.എ. ബേബി പറഞ്ഞു. റെയ്ഡിനെ ന്യായീകരിക്കുന്ന ഹൈക്കോടതി ഹർജി തള്ളി എന്നു പറഞ്ഞാണ്. കേസിനോടും അന്വേഷണത്തോടും പൂർണമായും സഹകരിച്ചാണ് മുന്നോട്ട് പോകുന്നയാളാണ് വീണ വിജയൻ. ചോദ്യം ചെയ്യലിന് ഹാജരാകുകയും മറുപടികൾ വിശദമായി നൽകുകയും ചെയ്തിരുന്നു. അന്വേഷണത്തോട് സഹകരിക്കാത്ത ഒരവസ്ഥ ഇവിടെയില്ല. വീണയുടെ നിലപാട് തള്ളി രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നടപടി ഉണ്ടായത്. ഗൂഢമായ ഈ രാഷ്ട്രീയം തുറന്നു കാണിക്കുമെന്നും എം.എ. ബേബി പ്രതികരിച്ചു.
"സിഎംആർഎൽ മാസപ്പടി കേസ് അന്വേഷണത്തിൽ വെളിപ്പെട്ട ചില കാര്യങ്ങൾ മറന്നുപോകുന്ന ചിലകാര്യമുണ്ട്. ഒരു സേവനവും നൽകാതെ വൻ തുകകൾ കേരള രാഷ്ട്രീയത്തിലെ ചിലർ കൈപ്പറ്റിയുണ്ട്. അത്തരത്തിലുള്ള രണ്ട് പ്രമുഖ നേതാക്കൾ ഇന്ന് വി.ഡി. സതീശൻ നേതൃത്വം നൽകുന്ന സർക്കാരിലെ മന്ത്രിമാരാണ്. അതിൽ കൂടുതലുണ്ടോ എന്നറില്ല. ആദ്യം അന്വേഷിക്കണ്ട കാര്യം അതാണ്. ഇത്തരം നീക്കങ്ങളിലൂടെ സിപിഐഎമ്മിനെ ഭയപ്പെടുത്താമെന്ന് ചിലർ കരുതുന്നുണ്ടെങ്കിൽ അവർക്ക് സിപിഐഎമ്മിനെയോ പിണറായി വിജയനെയോ അറിയില്ലെന്ന് വേണം കരുതാൻ.
പിണറായി വിജയൻ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലത്ത് ക്രൂര മർദനത്തിന് ഇരയായ വ്യക്തിയാണ്. അപ്പോൾ അദ്ദേഹം എംഎൽഎയാണ്. സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരുപാട് അനുഭവങ്ങളുണ്ട്. വിദേശ ചാരന്മാരാണ് എന്നടക്കമുള്ള ദുരാരോപണങ്ങൾ ഉന്നയിച്ച് സിപിഐഎമ്മിനെ വേട്ടയാടൻ അന്ന് കോൺഗ്രസ് സർക്കാർ ശ്രമിച്ചിട്ടുണ്ട്. ഇന്ന് നവ ഫാസ്റ്റിസ്റ്റ് പ്രവണതകൾ പ്രകടിപപ്പിക്കുന്ന മോദി സർക്കാർ അത് ചെയ്യുന്നു. ഇതിലെല്ലാം യുഡിഎഫ് സംതൃപ്തരാണോ? കേസിനെ വീണ നിയമപരമായി നേരിടുന്നുണ്ട്. പാർട്ടി രാഷ്ട്രീയമായി നേരിടും", എം.എ. ബേബിയുടെ വാക്കുകൾ.