വിഭാഗീയതയ്ക്ക് പൂട്ട്; സിപിഐഎം കുട്ടനാട് ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ടു

ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനു സി. പുളിക്കനാണ് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകിയത്.
വിഭാഗീയതയ്ക്ക് പൂട്ട്; സിപിഐഎം കുട്ടനാട് ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ടു
Published on: 
Updated on: 

ആലപ്പുഴ: കടുത്ത പ്രാദേശിക വിഭാഗീയതയെ തുടർന്ന് സിപിഐഎം കുട്ടനാട് ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ടു. പകരം പത്തംഗ അഡ്ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനു സി. പുളിക്കനാണ് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകിയത്.

ജില്ലാ കമ്മിറ്റി അംഗങ്ങളായ സി. ഉണ്ണികൃഷ്ണൻ കെ.കെ. അശോകൻ എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. എം.വി. ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ നേതൃ യോഗങ്ങളുടെതാണ് തീരുമാനം.

വിഭാഗീയതയ്ക്ക് പൂട്ട്; സിപിഐഎം കുട്ടനാട് ഏരിയ കമ്മിറ്റിയെ പിരിച്ചുവിട്ടു
"നിങ്ങൾ ആരെങ്കിലും നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ എഴുന്നേറ്റ് അടിച്ചേനെ"; വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ