"ശശി പോയാൽ.. ശശിക്ക് പോയി! എന്നല്ലാതെ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല"; പരിഹസിച്ച് എ. വിജയരാഘവൻ

അര നൂറ്റാണ്ടായിട്ടും തെറ്റു തിരുത്താത്തവർക്ക് യോജിച്ച സ്ഥലം കമ്മ്യുണിസ്റ്റ് പാർട്ടിയല്ല യുഡിഎഫ് ആണെന്ന് വിജയരാഘവൻ
PK Sasi- A vjiayarakhavan
Source: Social Media
Published on
Updated on

പാലക്കാട്: പി. കെ. ശശിയെ പരിഹസിച്ച് സിപിഐഎം നേതാവ് എ. വിജയരാഘവൻ. അര നൂറ്റാണ്ടായിട്ടും തെറ്റു തിരുത്താത്തവർക്ക് യോജിച്ച സ്ഥലം കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, യുഡിഎഫ് ആണെന്ന് വിജയരാഘവൻ പറഞ്ഞു. ശശി പോയാൽ.. 'ശശിക്ക് പോയി' എന്നല്ലാതെ പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.

മണ്ണാർക്കാട് നിന്നും മത്സരിച്ചാൽ ശശി എംഎൽഎ ആകില്ല. വർഗശത്രുവിൻ്റെ പാളയത്തിലേക്ക് പോയ ആളെ ആ തരത്തിൽ തന്നെ കാണും. ഒരു ബ്രാഞ്ച് അംഗത്തെയാണ് പുറത്താക്കിയത്. ഉയർന്ന കമ്മറ്റിയിൽ എടുത്താൽ ഈ സഖാവ് പെട്ടെന്ന് തന്നെ താഴ്ന്ന കമ്മിറ്റിയിലേക്ക് വരുന്ന സാഹചര്യമാണെന്നും വിജരാഘവൻ പരിഹസിച്ചു.

PK Sasi- A vjiayarakhavan
വേദിയൊരുക്കി കേരളം; സാക്ഷിയായി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പ്രമുഖർ, കുംഭമേളയിലെ വൈറൽ താരം മൊണാലിസ വിവാഹിതയായി

ചെങ്കൊടിക്ക് മീതെ ശശി അല്ല, ആരെയും പറക്കാൻ അനുവദിക്കില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവും പറഞ്ഞു. സ്വന്തം കണ്ണിൽ കുന്തം കിടക്കുമ്പോൾ ആരാന്റെ കണ്ണിലെ കോൽ എടുക്കാൻ ശശി നോക്കേണ്ട. ശശി ജനിക്കുമ്പോഴേ സമ്പന്നൻ ആണെന്നാണ് പറഞ്ഞത്. അടിയാധാരം പരിശോധിക്കണം. എപ്പോഴെങ്കിലും നന്നാവും നന്നാവും എന്ന് കരുതി. പക്ഷെ ശശി നന്നായില്ല. അത് കൊണ്ടാണ് ഈ ഗതി വന്നത്. ജനിക്കുമ്പോൾ ധനികൻ അല്ലായിരുന്നു ശശി. പാർട്ടിയുടെ മറവിൽ സമ്പത്ത് വാരി കൂട്ടിയ ആളാണെന്നും സുരേഷ് ബാബു പറഞ്ഞു.

തനിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പി.കെ. ശശിക്ക് നേരത്തേ ഇ.എൻ. സുരേഷ് ബാബു നേരത്തേ തന്നെ മറുപടി നൽകിയിരുന്നു. പാലക്കാട്ടെ പാർട്ടി രക്ഷപ്പെടണമെങ്കിൽ സ്പിരിറ്റ് കച്ചവടക്കാരനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നായിരുന്നു ശശിയുടെ ആരോപണം. ആരോപണത്തിൽ തെളിവുണ്ടെങ്കിൽ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കും, പി.കെ. ശശി അതിന് തയ്യാറാകുമോ? എന്നായിരുന്നു സുരേഷ് ബാബുവിന്റെ മറുപടി.

PK Sasi- A vjiayarakhavan
ശബരിമല മണ്ഡലകാലത്ത് ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ ഇടപാടെന്ന് വിജിലൻസ് കണ്ടെത്തൽ; മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46 ലക്ഷം

പാർട്ടിയെ വെല്ലുവിളിച്ച് പാലക്കാട് വിമത കൺവെൻഷൻ വിളിച്ചു ചേർത്തതിന് പിന്നാലെ പി.കെ. ശശിയെ സിപിഐഎം പുറത്താക്കിയിരുന്നു. പാര്‍ട്ടി നടപടിയോട് പ്രതികരിച്ച പി.കെ. ശശി പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്നാണ് പറഞ്ഞത്. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി.കെ. ശശി പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com