പിണറായിയോടുള്ള പ്രശ്നം രാഹുലിൻ്റെ മനസിലെ ജാതിബോധം, മോദിയെ കെട്ടിപ്പിടിക്കാൻ ഒരു പ്രശ്നവുമില്ല: എ.കെ. ബാലൻ

പിണറായി വിജയനെ കെട്ടിപ്പിടിക്കില്ല എന്ന രാഹുലിന്റെ പരാമർശം സവർണ ബോധം കൊണ്ടാണെന്ന് എ.കെ. ബാലൻ പറഞ്ഞു
പിണറായിയോടുള്ള പ്രശ്നം രാഹുലിൻ്റെ മനസിലെ ജാതിബോധം, മോദിയെ കെട്ടിപ്പിടിക്കാൻ ഒരു പ്രശ്നവുമില്ല: എ.കെ. ബാലൻ
Published on
Updated on

തിരുവനന്തപുരം: പിണറായി വിജയനെ കെട്ടിപ്പിടിക്കില്ല എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ വിമർശനവുമായി സിപിഐഎം നേതാവ് എ.കെ. ബാലൻ. പിണറായി വിജയനെ കെട്ടിപ്പിടിക്കില്ല എന്ന രാഹുലിന്റെ പരാമർശം സവർണ ബോധം കൊണ്ടാണെന്ന് എ.കെ. ബാലൻ പറഞ്ഞു. മോദിയെ കെട്ടിപ്പിടിക്കാൻ ഒരു പ്രശ്നവും ഇല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. പിണറായിയോടുള്ള പ്രശ്നം രാഹുലിൻ്റെ മനസിലെ ജാതിബോധം കൊണ്ടാണെന്നും എ.കെ. ബാലൻ്റെ വിമർശനം.

പിഎം ശ്രീ വിഷയത്തിൽ യുഡിഎഫ് സർക്കാരിനെ പരിഹസിച്ചായിരുന്നു എ.കെ. ബാലൻ്റെ പ്രതികരണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് കെ.എം. ഷാജി പറഞ്ഞത്. ഞങ്ങൾ അറബിക്കടലിൽ ഇപ്പോൾ വല വീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ലെന്നാണ് എ.കെ. ബാലൻ്റെ പരിഹാസം. പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് യാതൊരു ബാധ്യതയുമില്ല. ബാധ്യത ഉണ്ട് എന്ന് സർക്കാർ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. എൽഡിഎഫ് സർക്കാർ മരവിപ്പിച്ച പദ്ധതിയാണ് പിഎം ശ്രീയെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.

പിണറായിയോടുള്ള പ്രശ്നം രാഹുലിൻ്റെ മനസിലെ ജാതിബോധം, മോദിയെ കെട്ടിപ്പിടിക്കാൻ ഒരു പ്രശ്നവുമില്ല: എ.കെ. ബാലൻ
ആകാശ് തില്ലങ്കേരി 'മികച്ച തിരക്കഥാകൃത്ത്'; രാജേഷ് തില്ലങ്കേരിയുടെ ഫോട്ടോ മാറി വച്ച് പിഎസ്‌സി ബുള്ളറ്റിൻ

അതേസമയം, പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ഉത്തരംമുട്ടി മുസ്ലീം ലീഗ്. പിഎം ശ്രീയോടുള്ള രാഷ്ട്രീയ വിയോജിപ്പ് തുടരുമെന്ന് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. എടുത്തത് വ്യക്തിപരമായ തീരുമാനമല്ലെന്നും ന്യായവാദം. പദ്ധതി അറബിക്കടലിൽ തള്ളും എന്ന പ്രസംഗത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും കെ.എം. ഷാജി ഒഴിഞ്ഞുമാറി. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നതോടെ കെ.എം. ഷാജിയെ കടന്നാക്രമിക്കുകയാണ് എൽഡിഎഫ്.

News Malayalam 24x7
newsmalayalam.com