"കേരള സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കില്ല, ഒരു തരത്തിലുള്ള പുരസ്കാരവും സ്വീകരിക്കില്ല എന്നത് മുൻപേയുള്ള നിലപാട്"

പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് എം. സ്വരാജ് പോസ്റ്റിലൂടെ ആവർത്തിക്കുകയാണ്
M swaraj Pookkalude pusthakam
സി.ബി. കുമാർ എൻഡോവ്മെന്റിന് ആണ് (ഉപന്യാസം) എം. സ്വരാജിന്റെ 'പൂക്കളുടെ പുസ്തകം' തിരഞ്ഞെടുക്കപ്പെട്ടത്Source: DC books, Facebook
Published on

കേരള സാഹിത്യ അക്കാദമി അവാർഡ് സ്വീകരിക്കില്ലെന്ന് സിപിഐഎം നേതാവ് എം. സ്വരാജ്. ഒരു തരത്തിലുള്ള പുരസ്കാരവും സ്വീകരിക്കില്ല എന്നത് മുൻപേയുള്ള നിലപാടാണെന്നും അത് ആവർത്തിക്കുകയാണെന്നും എം. സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സാഹിത്യ അക്കാദമിയോട് ബഹുമാനം മാത്രമെന്നും എം സ്വരാജ് കുറിച്ചു. സി.ബി. കുമാർ എൻഡോവ്മെന്റിന് ആണ് (ഉപന്യാസം) എം. സ്വരാജിന്റെ 'പൂക്കളുടെ പുസ്തകം' തിരഞ്ഞെടുക്കപ്പെട്ടത്.

പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആയിരുന്നതിനാൽ വൈകിയാണ് അവാർഡിനെ കുറിച്ച് അറിഞ്ഞതെന്ന് സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. "ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണ്‌. മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്," സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

M swaraj Pookkalude pusthakam
കേരള സാഹിത്യ അക്കാദമി അവാർഡുകള്‍ പ്രഖ്യാപിച്ചു; ഇന്ദുഗോപന്റെ 'ആനോ' മികച്ച നോവല്‍, സ്വരാജിന്റെ 'പൂക്കളുടെ പുസ്തകത്തിനും' പുരസ്കാരം

പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുകയാണ് പോസ്റ്റിൽ എം. സ്വരാജ്. അക്കാദമിയോട് ബഹുമാനം മാത്രമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു.

ഇന്ന് മുഴുവൻ സമയവും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആയിരുന്നതിനാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്.

ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ

മുൻപുതന്നെയുള്ള നിലപാടാണ്‌.

മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു.

അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല.

ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്.

പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നു.

അക്കാദമിയോട് ബഹുമാനം മാത്രം.

- എം സ്വരാജ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com