യുഡിഎഫ് ഭരണം സംഘപരിവാറിന് വെടിമരുന്ന് ഉണക്കാനുള്ള സമയം: പി. ജയരാജന്‍

കേരളത്തെ ബിജെപി ഭരണത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ജയരാജന്‍
പി. ജയരാജന്‍
പി. ജയരാജന്‍
Published on
Updated on

സംസ്ഥാനത്തെ യുഡിഎഫ് ഭരണം സംഘപരിവാറിന് വെടിമരുന്ന് ഉണക്കാനുള്ള സമയമെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. കേരളത്തെ ബിജെപി ഭരണത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഹൈന്ദവ ആരാധനാലയങ്ങളെ ഹിന്ദുത്വ പ്രചാരണ കേന്ദ്രമാക്കി മാറ്റുന്ന സംഘപരിവാർ വിശ്വാസികളെ വർഗീയവത്കരിച്ച് അണികളാക്കാൻ ശ്രമം നടത്തുകയാണെന്നും ജയരാജന്‍ ആരോപിച്ചു.

പി. ജയരാജന്‍
കരാറുകള്‍ റദ്ദ് ചെയ്തു, മഴയില്ല, ഉപഭോഗം വര്‍ധിച്ചു... വൈദ്യുതി പ്രതിസന്ധിക്ക് കാരണം എല്‍ഡിഎഫ് സര്‍ക്കാരെന്ന് മന്ത്രി

ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസി ആക്കുന്നവർ ശിവഗിരി മഠത്തെ കയ്യടക്കാൻ ശ്രമിക്കുകയാണെന്ന് ജയരാജൻ കുറ്റപ്പെടുത്തി. വർഗീയ പ്രചാരണങ്ങൾക്കെതിരെ ജനങ്ങളെ ഉണർത്തിക്കൊണ്ടിരിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചെയ്യേണ്ടത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വർഗീയശക്തികൾ സമാനമായ പ്രവർത്തനമാണ് നടത്തുന്നതെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു. സനാതനികളുടെ ഹിന്ദുത്വ വഴികൾ, സംഘർഷങ്ങളുടെ രാഷ്ട്രീയ വഴികൾ എന്നീ പുസ്തകങ്ങളുടെ പുതിയ പതിപ്പുകൾ പ്രകാശനം ചെയ്യുന്ന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

News Malayalam 24x7
newsmalayalam.com