"എംഎല്‍എയായി ഇരിക്കാന്‍ വീണ ജോര്‍ജിന് അര്‍ഹതയില്ല"; ആരോഗ്യമന്ത്രിയെ പരിഹസിച്ച് CPIM നേതാക്കളുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു

ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെയുടെ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് രാജു ഏബ്രഹാം
"എംഎല്‍എയായി ഇരിക്കാന്‍ വീണ ജോര്‍ജിന് അര്‍ഹതയില്ല"; ആരോഗ്യമന്ത്രിയെ പരിഹസിച്ച് CPIM നേതാക്കളുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു
Published on

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയരുന്നതിനിടെ സിപിഐഎം പത്തനംതിട്ട പ്രാദേശിക നേതാക്കളുടെ പ്രതികരണം ചര്‍ച്ചയാകുന്നു. എംഎല്‍എ ആയി ഇരിക്കാന്‍ പോലും വീണ ജോര്‍ജിന് അര്‍ഹതയില്ലെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ പ്രതിഷേധ ഫേസ്ബുക്ക് കുറിപ്പ്. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി ജെയാണ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍ പിജെ.

മന്ത്രിയെ പരോക്ഷമായി പരിഹസിച്ച് സിപിഎം ഏരിയ കമ്മിറ്റി അംഗവും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. മന്ത്രി ആശുപത്രിയില്‍ ചികിത്സ തേടിയതിനെ പരിഹസിച്ചാണ് പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാനും സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മറ്റി അംഗവുമായ അഡ്വ. എന്‍ രാജീവന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

അതേസമയം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐഎം പ്രവര്‍ത്തകരുടെ എഫ്ബി പോസ്റ്റുകള്‍ ഗുരുതരമായ തെറ്റെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. പോസ്റ്റുകള്‍ പാര്‍ട്ടി പരിശോധിക്കും. ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെയുടെ പോസ്റ്റ് ഒഴിവാക്കേണ്ടതായിരുന്നു. ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍. രാജീവിന്റെ പോസ്റ്റ് പ്രത്യക്ഷത്തില്‍ മന്ത്രിക്കെതിരെയല്ല. മികച്ച മന്ത്രിയാണ് വീണ ജോര്‍ജെന്നും രാജു എബ്രഹാം പറഞ്ഞു.

"എംഎല്‍എയായി ഇരിക്കാന്‍ വീണ ജോര്‍ജിന് അര്‍ഹതയില്ല"; ആരോഗ്യമന്ത്രിയെ പരിഹസിച്ച് CPIM നേതാക്കളുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു
"മരത്തണലിലും മറ്റും കൊതുകുകടി കൊണ്ട് കിടക്കാം"; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ദുരവസ്ഥ; രാത്രി തല ചായ്ക്കാൻ സ്ഥലമില്ല

നിരോധിക്കപ്പെട്ട കെട്ടിടമാണ് ഇടിഞ്ഞു വീണത്, അതില്‍ വീണാ ജോര്‍ജിനു എന്ത് പങ്കാണ് ഉള്ളതെന്നും രാജു ഏബ്രഹാം പറഞ്ഞു. എന്നാല്‍ സാന്ദ്രാ ബോസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചത് ഇതുമായി കൂട്ടികിഴിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ എസ് എഫ് ഐ നേതാവായ സാന്ദ്രാ ബോസിന്റെ ജയില്‍വാസം ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള റീല്‍ ആയിരുന്നു പങ്കുവെച്ചത്. ഇത് രാജു ഏബ്രഹാം ആരോഗ്യമന്ത്രിയെ പരോക്ഷമായി ട്രോളുന്നതാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതില്‍ കൂടിയാണ് രാജു ഏബ്രഹാം വിശദീകരണം നല്‍കിയത്.

അതേസമയം കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ വലിയ പ്രതിരോധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com