സ്പിരിറ്റ് കടത്തിയ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഐഎം; കേസിൽ കൂടുതൽ പേർ അറസ്റ്റിൽ

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
Palakkad
Published on
Updated on

പാലക്കാട്: സ്പിരിറ്റ് കടത്തിയ ലോക്കൽ സെക്രട്ടറിയെ പുറത്താക്കി സിപിഐഎം. പെരുമാട്ടി ലോക്കൽ സെക്രട്ടറി ഹരിദാസിനെയാണ് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും , പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുന്നവിതം പ്രവർത്തിച്ചതിനുമാണ് നടപടിയെന്ന് ചിറ്റൂർ ഏരിയ സെക്രട്ടറി അറിയിച്ചു.

ഇന്നലെ രാത്രിയാണ് ചിറ്റൂർ കമ്പാലത്തറയിൽ നിന്നും 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. ഹരിദാസനാണ് സ്പിരിറ്റ് എത്തിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, സ്പിരിട്ട് വേട്ടയിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിദാസന് സ്പിരിറ്റെത്തിച്ച് നൽകിയ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Palakkad
മില്ലുടമകളെ ക്ഷണിച്ചില്ല; നെല്ല് സംഭരണ യോഗത്തിൽ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയി മുഖ്യമന്ത്രി

തിരുവനന്തപുരം സ്വദേശി വാസവചന്ദ്രൻ, കന്യാകുമാരി സ്വദേശി വികാസ് വിജയകുമാർ, ആലപ്പുഴ സ്വദേശി മനോജ് എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയായ ഹരിദാസനും സഹായിയും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com