"പണാധിപത്യം തുലയട്ടെ ജനാധിപത്യം വളരട്ടെ"; തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തലസ്ഥാനത്ത് കടകംപള്ളിക്കെതിരെ ഫ്ലക്സ്

ഫ്ലെക്സിൽ കടകംപള്ളി സുരേന്ദ്രൻ്റെയും കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ശ്യാം മോഹൻ്റേയും ചിത്രങ്ങൾ ഉണ്ട്
കടകംപള്ളി സുരേന്ദ്രനെതിരെ ഫ്ലെക്സ്
Published on: 
Updated on: 

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രനെതിരെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. കഴക്കൂട്ടം കുളത്തൂർ ജംഗ്ഷനിലാണ് കുളത്തൂർ സഖാക്കൾ എന്ന പേരിൽ ഫ്ലെക്സ് സ്ഥാപിച്ചത്. പണാധിപത്യം തുലയട്ടെ ജനാധിപത്യം വളരട്ടെ എന്ന് വാചകത്തോടെയാണ് ബോർഡ് എഴുതിയിരിക്കുന്നത്.

കടകംപള്ളി സുരേന്ദ്രനെതിരെ ഫ്ലെക്സ്
'ജയിപ്പിക്കാൻ അറിയാമെങ്കിൽ, ഭരിക്കാനും അറിയാം": വി.ഡിക്കായി അണികൾ, സമൂഹമാധ്യമങ്ങളിൽ വീണ്ടും മുഖ്യമന്ത്രി ചർച്ച

ഫ്ലെക്സിൽ കടകംപള്ളി സുരേന്ദ്രൻ്റെയും കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം ശ്യാം മോഹൻ്റേയും ചിത്രങ്ങൾ ഉണ്ട്. പാർട്ടി വിട്ടുപോയ ചിലരെ തിരിച്ചെടുത്തതിൽ കഴക്കൂട്ടത്തും കുളത്തൂരിലും വിഭാഗീയത ഉണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വോട്ട് ഈ മേഖലയിൽ നിന്ന് ലഭിച്ചിരുന്നില്ല.

കടകംപള്ളി സുരേന്ദ്രനെതിരെ ഫ്ലെക്സ്
കൊച്ചിയിൽ അവയവദാനത്തിന് വ്യാജരേഖ ചമച്ച കേസ്; നടന്നത് കോടികളുടെ ഇടപാടുകൾ, ഇരകൾ തമിഴ്‌നാട്ടിലും

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ കഴക്കൂട്ടത് അട്ടിമറി ജയം നേടിയിരുന്നു. ആദ്യഘട്ടങ്ങളില്‍ കടകംപള്ളി സുരേന്ദ്രന് നേരിയ ലീഡ് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിലമാറിമറിഞ്ഞു.428 വോട്ടുകള്‍ക്കാണ് കടകംപള്ളിയെ വീഴ്ത്തി മുരളീധരന്‍ വിജയിച്ചു കയറിയത്.

Related Stories

Thomas Isaac
പി. ജയരാജന്‍
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍, ആറ്റിങ്ങലില്‍ കെ. സുരേന്ദ്രന്‍...; തെരഞ്ഞെടുപ്പ് അങ്കത്തിന് മുന്നേയിറങ്ങി ബിജെപി
News Malayalam 24x7
newsmalayalam.com