കുന്നത്തൂർ സീറ്റ് ഏറ്റെടുക്കാൻ സിപിഐഎം നീക്കം; ഒരിക്കൽ കൂടി അവസരം നൽകണമെന്ന് കോവൂർ കുഞ്ഞുമോൻ

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സോമപ്രസാദിനെ സ്ഥാനാർഥിയായി പരിഗണിച്ചേക്കും...
കോവൂർ കുഞ്ഞുമോൻ
കോവൂർ കുഞ്ഞുമോൻSource: News Malayalam 24x7
Published on
Updated on

കൊല്ലം: കുന്നത്തൂർ സീറ്റ് ആർഎസ്‌പി ( ലെനിനിസ്റ്റ് ) നിന്ന് ഏറ്റെടുക്കാൻ സിപിഐഎം നീക്കം. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സോമപ്രസാദിനെ സ്ഥാനാർഥിയായി പരിഗണിച്ചേക്കും. കോവൂർ കുഞ്ഞുമോന് വിജയസാധ്യതയില്ലെന്നും ഇനി ഒരു അവസരം നൽകേണ്ടെന്നുമാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ തനിക്കാണ് വിജയസാധ്യതയെന്നും ഒരവസരം കൂടി നൽകണമെന്നുമാണ് കുഞ്ഞുമോന്റെ ആവശ്യം.

കോവൂർ കുഞ്ഞുമോൻ
ആറ് മാസങ്ങൾക്ക് ശേഷം വിനോദിനി തിരികെ സ്കൂളിലേക്ക്; ഒൻപത് വയസുകാരിക്ക് കൃത്രിമ കൈ വയ്ക്കാൻ താങ്ങായത് പ്രതിപക്ഷ നേതാവ്

25 വർഷത്തോളമായി കുന്നത്തൂരിലെ എംഎൽഎയാണ് കോവൂർ കുഞ്ഞുമോൻ. ആർഎസ്പി യുഡിഎഫിലേക്ക് പോയപ്പോഴും ആർഎസ്പി (ലെനിനിസ്റ്റ്) എന്ന പാർട്ടിയുണ്ടാക്കി എൽഡിഎഫിനൊപ്പം നിന്ന ആളാണ് കോവൂർ കുഞ്ഞുമോൻ. രണ്ട് തവണ ഇതിനോടകം തന്നെ കുഞ്ഞുമോന് എൽഡിഎഫ് അവസരം നൽകിയിരുന്നു. എന്നാൽ, നിലവിൽ കുഞ്ഞുമോൻ മത്സരിക്കേണ്ടെന്നും വിജയസാധ്യത ഇല്ലെന്നാണ് സിപിഐഎമ്മിൻ്റെ പ്രാദേശിക നേതൃത്വത്തിൻ്റെ നിലപാട്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സോമപ്രസാദിനെ മത്സരിപ്പിക്കാനാണ് സിപിഐഎം നീക്കം. എന്നാൽ, തനിക്ക് വീണ്ടും അവസരം നൽകണമെന്നാണ് കോവൂർ കുഞ്ഞുമോൻ്റെ ആവശ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com