പിണറായിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ദോഷം ചെയ്യും; പിണറായി വിജയനോട് മൃദുസമീപനം സ്വീകരിച്ച് സിപിഐഎം ദേശീയ നേതൃത്വം

സിപിഐഎമ്മിന് 50 വർഷത്തിനിടെ ഭരണം ഇല്ലാതായിയെന്ന് എം.എ. ബേബി
CPI(M) national leadership adopts soft approach towards Pinarayi Vijayan
എം.എ. ബേബി
Published on
Updated on

ഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനോട് മൃദുസമീപനം സ്വീകരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയും. പിണറായിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ തിരിച്ചടികളിൽ സംസ്ഥാന നേതൃത്വം പ്രത്യേക അന്വേഷണം നടത്തണമെന്നും നിർദേശം ഉയർന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിക്കേറ്റത് വൻ തിരിച്ചടിയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു . ബിജെപി കേരളത്തിൽ മൂന്ന് സീറ്റുകൾ നേടിയത് ഗൗരവകരമാണ്. മറ്റ് സീറ്റുകളിലെ കടന്നുകയറ്റവും അപകടകരമാണെന്നും എം.എ. ബേബി പറഞ്ഞു.

CPI(M) national leadership adopts soft approach towards Pinarayi Vijayan
"തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തി"; കടകംപള്ളിയുടെ തോൽവിയിൽ അന്വേഷണം വേണമെന്ന് സിപിഐഎം വഞ്ചിയൂർ ഏരിയ കമ്മറ്റി

സിപിഐഎമ്മിന് 50 വർഷത്തിനിടെ ഭരണം ഇല്ലാതായി. ബംഗാളിലെ ബിജെപിയുടെ കടന്നുകയറ്റവും ഗൗരവകരമാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായതോടെ സിപിഐഎം ശ്രദ്ധിക്കണം. കേരളത്തിലെ തോൽവി പരിശോധിക്കാൻ ബ്രാഞ്ച് കമ്മിറ്റി മുതൽ തുറന്ന ചർച്ച വേണമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.

14,000 കമ്മിറ്റികളിൽ ഭയമില്ലാതെ ചർച്ച നടക്കുന്നുണ്ട്. പരാജയ കാരണങ്ങളുടെ അവലോകനം നടത്താൻ പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം വിളിച്ച് ചേർക്കുമെന്നും എം.എ. ബേബി പറഞ്ഞു. സിപിഐഎം കേന്ദ്രക്കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു എം.എ. ബേബി.

CPI(M) national leadership adopts soft approach towards Pinarayi Vijayan
തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ പാർട്ടിയെ എത്തിച്ചു; സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലും വിമർശനം
News Malayalam 24x7
newsmalayalam.com