പിണറായിയും വിജയരാഘവനും മത്സരിക്കുമോ? നിർണായക സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന്

സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ചുരുങ്ങിയത് നാല് അംഗങ്ങൾ എങ്കിലും മത്സരിച്ചേക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

ന്യൂഡൽഹി: നിർണായക സിപിഐഎം പൊളിറ്റ് ബ്യൂറോ ഇന്ന്. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം പിബി അംഗങ്ങളായ പിണറായി വിജയനും, എ. വിജയരാഘവനും മത്സരിക്കുന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. മറ്റ് പിബി അംഗങ്ങളുടെ സ്ഥാനാർഥിത്വവും ചർച്ചയാകും. രണ്ട് ടേം നിബന്ധനയിൽ ഇളവുവരുത്തുന്നതിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡൽഹിയിലാണ് പൊളിറ്റ് ബ്യൂറോ യോഗം ചേരുന്നത്.

സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ചുരുങ്ങിയത് നാല് അംഗങ്ങൾ എങ്കിലും മത്സരിച്ചേക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പി. രാജീവ് എന്നിവർ വീണ്ടും ജനവിധി തേടിയേക്കും. തുടർ ഭരണം എന്ന ലക്ഷ്യവുമായി തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുമുന്നണിയെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് സിപിഐഎം നേരത്തെ വ്യക്തമാക്കിയതാണ്.

പ്രതീകാത്മക ചിത്രം
നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ താത്പര്യമറിയിച്ച് മറിയം ഉമ്മന്‍; ചര്‍ച്ച നടത്തി കോൺഗ്രസ് നേതാക്കള്‍

പിണറായി വിജയൻ സ്വയം ഒഴിയുന്നില്ലെങ്കിൽ അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം ഏറെ കുറെ ഉറപ്പാണ്. രണ്ടാമത് ഒരു പൊളിറ്റ് ബ്യുറോ അംഗം കൂടി മത്സരിക്കാൻ തീരുമാനിച്ചാൽ എ. വിജയരാഘവൻ ജനവിധി തേടാൻ ഇറങ്ങും. വിജയരാഘവനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ മലമ്പുഴ, പൊന്നാനി എന്നീ മണ്ഡലങ്ങളിൽ ഒന്നിലാകും ജനവിധി തേടുക. സിപിഐഎം സംസ്ഥാന സെക്രട്ടറിയും, പൊളിറ്റ് ബ്യുറോ അംഗവുമായ എം.വി. ഗോവിന്ദൻ ഇത്തവണ മത്സര രംഗത്ത് ഉണ്ടാകില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com