നിതിൻ രാജിന് വീട് നിർമിച്ച് നൽകുമെന്ന് സിപിഐഎം; 19ന് നിർമാണം ആരംഭിക്കുമെന്ന് എ.എ. റഹീം

19ന് വീടിൻ്റെ നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.എ. റഹീം അറിയിച്ചു.
നിതിൻ രാജിന് വീട് നിർമിച്ച് നൽകുമെന്ന് സിപിഐഎം; 19ന് നിർമാണം ആരംഭിക്കുമെന്ന് എ.എ. റഹീം
Published on
Updated on

തിരുവനന്തപുരം: നിതിൻ രാജിന് വീട് നിർമിച്ച് നൽകുമെന്ന് സിപിഐഎം. 19ന് വീടിൻ്റെ നിർമാണ പ്രവർത്തനം ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി എ.എ. റഹീം അറിയിച്ചു. വൈകീട്ട് അഞ്ച് മണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തറക്കല്ലിടുമെന്നും, പിറ്റേ ദിവസം മുതൽ നിർമാണത്തിൻ്റെ തുടർ പ്രവർത്തനം ആരംഭിക്കുമെന്നും റഹീം വ്യക്തമാക്കി.

നിതിൻ രാജിന് വീട് നിർമിച്ച് നൽകുമെന്ന് സിപിഐഎം; 19ന് നിർമാണം ആരംഭിക്കുമെന്ന് എ.എ. റഹീം
നിതിൻ രാജിൻ്റെ കുടുംബത്തിന് കൈത്താങ്ങ്; വീട് നിർമാണത്തിന് സഹായം നൽകി വി.ഡി. സതീശൻ

നിതിൻ്റെ കുടുംബവുമായി ആലോചിച്ചാണ് പ്രഖ്യാപനം നടത്തുന്നത്. വീട് വച്ച് നൽകുന്ന കാര്യം കുടുംബത്തോട് സംസാരിച്ചു. അവർ അത് അംഗീകരിക്കുകയും ചെയ്തു. വീട് നിർമാണത്തിന് രണ്ട് സ്ഥലങ്ങളാണ് കണ്ടുവച്ചിരുന്നത്. നിതിനെ അടക്കം ചെയ്ത സ്ഥലത്ത് വീട് വയ്ക്കണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. അവിടെത്തന്നെ സിപിഐഎമ്മിൻ്റെ വീട് ഉയരും. പ്രതിപക്ഷവും വീട് നിർമിച്ചു നൽകാമെന്ന് പ്രഖ്യാപിച്ചല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവരുടെ പ്രഖ്യാപനം പല ദുരനുഭവവും ഉണ്ടല്ലോ എന്നായിരുന്നു റഹീമിൻ്റെ മറുപടി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com