ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുന്നു; ഇറാൻ ആയാലും വെനസ്വേല ആയാലും ലക്ഷ്യം എണ്ണയാണ്: എം.വി. ​ഗോവിന്ദൻ

ഗൾഫ് മേഖലയിലെ യുദ്ധ പശ്ചാത്തലം കേരളത്തിലെ ജനങ്ങളെ ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻSource: Screengrab
Published on
Updated on

തിരുവനന്തപുരം: ഇറാനിലെ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ഇസ്രായേലും യുഎസും ചേർന്ന് ലോകം കത്തിക്കുകയാണെന്നും ഇറാനെതിരായ കടന്നാക്രണം പശ്ചിമേഷ്യയെ മുഴുവൻ ആളിക്കത്തിക്കുന്ന യുദ്ധക്കുരുതിയിലേക്കാണ് കൊണ്ടുപോകുന്നതെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു.

ഇറാൻ ആയാലും വെനസ്വേല ആയാലും എണ്ണ ആണ് ലക്ഷ്യം. പ്രകൃതി വിഭവങ്ങൾ കൈവശപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ആക്രമണം നടത്തുന്നത്. ലോകം മുഴുവൻ പിടിക്കുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. യുഎസിന്റെ ഈ കാട്ടാളത്ത നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. കക്ഷി രാഷ്ട്രീയത്തിനപ്പുറത്തേക്ക് എല്ലാവരും സാമ്രാജ്യത്വ കടന്നാക്രമണത്തെ പ്രതിരോധിക്കണം.

എം.വി. ഗോവിന്ദൻ
തിരിച്ചടിച്ച് ഇറാന്‍: ദുബായ്, ബഹ്റൈൻ,കുവൈറ്റ്, അബുദാബി എന്നിവിടങ്ങളിലും സ്ഫോടനം; ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതാ നിർദേശം

യുദ്ധത്തിന്റെ കെടുതികൾ കേരളത്തെ നേരിട്ട് ബാധിക്കും. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഗൾഫ് മേഖലയിലെ യുദ്ധ പശ്ചാത്തലം കേരളത്തിലെ ജനങ്ങളെ ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com