തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവി; നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഐഎം

എം.വി. ഗോവിന്ദനെ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച നേതാക്കൾക്കെതിരെയാമ് നടപടി
സർക്കാരിൻ്റെ അഴിമതി സ്ഥിരീകരിച്ചുവെന്ന് സിപിഐഎം സെക്രട്ടറിയേറ്റ്
പ്രതീകാത്മക ചിത്രം
Published on
Updated on

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവിയിൽ പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയുമായി സിപിഐഎം. എം.വി. ഗോവിന്ദനെ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച നേതാക്കൾക്കെതിരെയാമ് നടപടി.

കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി. പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്ക് എതിരെയാണ് നടപടി എടുത്തത്. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. ഷൈജുവിനെ എൽസി അംഗത്വത്തിൽ നിന്നും പുറത്താക്കി. പ്രകാശൻ നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും ജയിംസ് മാത്യുവിനെയും വിമർശിച്ച് ഫേസ്ബുക്കിൽ കമന്റിട്ടിരുന്നു.

സർക്കാരിൻ്റെ അഴിമതി സ്ഥിരീകരിച്ചുവെന്ന് സിപിഐഎം സെക്രട്ടറിയേറ്റ്
വീര്യം കുറയ്ക്കാന്‍ സര്‍ക്കാര്‍, മദ്യം വാങ്ങാന്‍ പ്രായപരിധി കർശനമാക്കും; നിർദേശം മുന്നോട്ടുവച്ച് എക്സൈസ്
News Malayalam 24x7
newsmalayalam.com