മുഖ്യമന്ത്രി പിണറായി വിജയൻ ബിനോയ് വിശ്വത്തോടൊപ്പം
KERALA
പിഎം ശ്രീയില്‍ സിപിഐക്ക് വഴങ്ങി സിപിഐഎം; കേന്ദ്രത്തിന് കത്തയക്കും
പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയക്കാൻ ധാരണയിലെത്തിയിട്ടുണ്ട്
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സമവായത്തിന് വഴിയൊരുങ്ങുന്നു. പിഎം ശ്രീയിൽ സിപിഐ സമ്മർദത്തിന് സിപിഐഎം വഴങ്ങുന്നു. പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയക്കാൻ സെക്രട്ടറിയേറ്റിൽ ധാരണയിലെത്തിയിട്ടുണ്ട്. സിപിഐഎം ഇക്കാര്യം സിപിഐയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ചർച്ച ഉടൻ നടക്കും.
മുന്നണി തകരില്ലെന്നും ശുഭപ്രതീക്ഷയാണ് ഉള്ളതെന്നും സിപിഐ ദേശീയ സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. പാർട്ടി സെക്രട്ടറിയെ കാണട്ടെ. പോസിറ്റീവായി എപ്പോഴും ചിന്തിക്കുക. രാഷ്ട്രീയ കാര്യങ്ങൾ ഞങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും പ്രകാശ് ബാബു പറഞ്ഞു.
