ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം; പെരുമ്പളം പാലം ഉദ്ഘാടനത്തിന് ക്ഷണിക്കും

പെരുമ്പളം പാലം ഉദ്ഘടന ചടങ്ങിന്റെ പോസ്റ്ററിലും സുധാകരന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്
ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം; പെരുമ്പളം പാലം ഉദ്ഘാടനത്തിന് ക്ഷണിക്കും
Published on
Updated on

ആലപ്പുഴ: പാർട്ടിയുമായി പിണങ്ങിയ ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം ശ്രമം തുടരുന്നു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത ജി, സുധാകരന്റെ വസതിയിലെത്തി. സുധാകരനെ പെരുമ്പളം പാലം ഉദ്ഘാടനത്തിന് ക്ഷണിക്കും. ജില്ല സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കറും സുധാകരനെ കാണാൻ എത്തി. പെരുമ്പളം പാലം ഉദ്ഘടന ചടങ്ങിന്റെ പോസ്റ്ററിലും സുധാകരന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം സുധാകരൻ വിഷയത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇതുവരെ പ്രതികരിക്കാൻ തയ്യാറായില്ല.

നാളെ രാവിലെ 11 മണിക്ക് പെരുമ്പളം പാലത്തിന് സമീപമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. മന്ത്രിമാരായ കെ. എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, പി. പ്രസാദ്, കെ.സി. വേണുഗോപാല്‍ എംപി, ദലീമ ജോജോ എംഎല്‍എ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രന്‍, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, മുന്‍ മന്ത്രിമാരായ ഡോ ടി.എം. തോമസ് ഐസക്, മുന്‍ എംപി എ.എം. ആരിഫ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം; പെരുമ്പളം പാലം ഉദ്ഘാടനത്തിന് ക്ഷണിക്കും
"അവഗണന തുടർന്നാൽ മാറി ചിന്തിക്കും"; ആർജെഡി മുന്നണി മാറ്റത്തിന് തയ്യാറെടുക്കുന്നതായി സൂചന

കായലിന് കുറുകെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യുന്നതോടെ നാലുവശവും വേമ്പനാട് കായലിനാല്‍ ചുറ്റപ്പെട്ട ദ്വീപ് നിവാസികളുടെയും മറ്റാവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവരുടെയും വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്. ദ്വീപിലേക്ക് കിഫ്ബി മുഖേന 100 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com