എ.കെ. ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിൽ ഭിന്നസ്വരങ്ങൾ; എലത്തൂർ മണ്ഡലം ഏറ്റെടുക്കാനൊരുങ്ങി സിപിഐഎം; എൻസിപിക്ക് കൊയിലാണ്ടി നൽകിയേക്കും

എലത്തൂർ ഏറ്റെടുത്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയെ ബാധിക്കുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ
എ.കെ. ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിൽ ഭിന്നസ്വരങ്ങൾ; എലത്തൂർ മണ്ഡലം ഏറ്റെടുക്കാനൊരുങ്ങി സിപിഐഎം; എൻസിപിക്ക് കൊയിലാണ്ടി നൽകിയേക്കും
Published on
Updated on

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുപ്രധാന നീക്കവുമായി സിപിഐഎം. എലത്തൂർ മണ്ഡലം എൻസിപിയിൽ നിന്ന് ഏറ്റെടുക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. പകരം കൊയിലാണ്ടി മണ്ഡലം എൻസിപിക്ക് നൽകാനാണ് ആലോചന. എ.കെ. ശശീന്ദ്രൻ എലത്തൂരിൽ മത്സരിക്കുന്നതിന് എതിരെ എൻസിപിയിൽ നിന്ന് തന്നെ ഭിന്നസ്വരങ്ങൾ ഉയർന്നതോടെയാണ് ഇടതുമുന്നണിയുടെ തീരുമാനം. അതേസമയം സീറ്റ് വിട്ട് നൽകാനാവില്ലെന്ന നിലപാടിലാണ് എൻസിപി നേതൃത്വം. എലത്തൂർ ഏറ്റെടുത്തില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ വിജയ സാധ്യതയെ ബാധിക്കുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com