കാസർഗോഡും മഞ്ചേശ്വരത്തും മുസ്ലീം ലീഗ് സിപിഐഎം വോട്ട് വാങ്ങി ജയിക്കുന്നു; കെ.എം. ഷാജി മത്സരിച്ചാൽ ആ വോട്ട് ലഭിക്കില്ല: കല്ലട്ര മാഹിൻ ഹാജി

അതേസമയം, സിപിഐഎം വോട്ട് ചെയ്യുമെന്ന് വിശ്വാസമൊന്നും മുസ്ലീം ലീഗിന് ഇല്ലെന്നും കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.
Kallatra Mahin Haji
കല്ലട്ര മാഹിൻ ഹാജിSource: News Malayalam 24x7
Published on
Updated on

കാസർഗോഡ്: കാസർഗോഡും മഞ്ചേശ്വരത്തും മുസ്ലീം ലീഗ് ജയിക്കുന്നത് സിപിഐഎം വോട്ട് വാങ്ങിയെന്ന് കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി. കെ.എം.ഷാജി മത്സരിച്ചാൽ സിപിഐഎം വോട്ട് ലഭിക്കില്ല. നേതൃത്വം പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറെന്നും കല്ലട്ര മാഹിൻ ഹാജി ന്യൂസ് മലയാളത്തോട് പറഞ്ഞു.

Kallatra Mahin Haji
"നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കും"; പാലക്കാട്ടെ 37കാരൻ്റെ മരണത്തിന് കാരണം ലോൺ ആപ്പ് ഭീഷണി മൂലമെന്ന് കുടുംബം

കെ.എം. ഷാജി സിപിഐമ്മിനെ രൂക്ഷമായി വിമർശിക്കുന്നത് കൊണ്ട് വോട്ട് ലഭിക്കുന്നത് കുറയാൻ സാധ്യതയുണ്ട്. അതേസമയം, സിപിഐഎം വോട്ട് ചെയ്യുമെന്ന് വിശ്വാസമൊന്നും ഇല്ലാ, എന്നാൽ കൂടിയും ബിജെപിക്ക് ജയസാധ്യത ഉണ്ടെന്ന് മനസിലാകുന്ന സാഹചര്യത്തിൽ സിപിഐഎം മുസ്ലീം ലീഗിന് വോട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com