

കണ്ണൂര്‍ : സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് പോസ്റ്റുകള്‍ അപ്രത്യക്ഷമായതിന് പിന്നാലെ രൂക്ഷമായ ആക്ഷേപം. പ്രസ്താവനകള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി വിഡി സതീശനുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് നീക്കപ്പെട്ടത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 40 കാര്‍ഡുകള്‍ നീക്കിയതായാണ് സിപിഎം ആരോപിക്കുന്നത്.
അതേസമയം, പൊലീസ് നിര്‍ദേശപ്രകാരമാണ് പോസ്റ്റ് നീക്കിയതെന്ന് വിശദീകരണം ലഭിച്ചതായും CPIM പറയുന്നുണ്ട്. നഷ്ടപ്പെട്ട പോസ്റ്ററുകള്‍ വീണ്ടും ഷെയര്‍ ചെയ്ത് സിപിഐഎം സോഷ്യല്‍ മീഡിയ ക്യാമ്പയിന് ആരംഭിച്ചിരിക്കുകയാണ്.