കൊല്ലത്തെ അധിക്ഷേപ മുദ്രാവാക്യം സ്വാഭാവികം, പ്രതിഷേധത്തിനിടെ വൈകാരിക മുദ്രാവാക്യങ്ങൾ ഉണ്ടാകാം: ചിന്താ ജെറോം

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ അക്രമം ഉണ്ടായത് തുടർ ഭരണം ഉണ്ടാകുമെന്ന് ഭയന്നാണെന്നും ചിന്താ ജെറോം പറഞ്ഞു
ചിന്താ ജെറോം
ചിന്താ ജെറോം Source: Facebook / Chintha Jerome
Published on
Updated on

കൊച്ചി: കൊല്ലത്തെ ഡിവൈഎഫ്ഐ അധിക്ഷേപ മുദ്രാവാക്യം സ്വാഭാവികമെന്ന ന്യായീകരണവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം ചിന്താ ജെറോം. പ്രതിഷേധത്തിനിടെ വൈകാരിക മുദ്രാവാക്യങ്ങൾ ഉണ്ടാകാം. സിപിഐഎം സ്ത്രീവിരുദ്ധ നിലപാടിനൊപ്പമുള്ള പാർട്ടിയല്ല. മുദ്രാവാക്യം തിരുത്താൻ ഉടൻ നിർദേശം നൽകിയിരുന്നുവെന്നും ചിന്താ ജെറോം ന്യൂസ് മലയാളം ലീഡേഴ്സ് മോണിങ്ങിൽ പറഞ്ഞു.

ആക്ഷേപകരമായ സ്ത്രീവിരുദ്ധ മുദ്രാവാക്യങ്ങൾ തിരുത്തപ്പെടേണ്ടതാണ്. സ്ത്രീപക്ഷ നിലപാടുകൾക്കൊപ്പം നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം. സൈബർ അധിക്ഷേപങ്ങൾ സ്ത്രീവിരുദ്ധമാകരുത്. വൈകാരിക പ്രകടനങ്ങളിൽ ഉണ്ടായ മുദ്രാവാക്യങ്ങൾ വിവാദമാക്കുന്നത് അജണ്ഡയുടെ ഭാഗമാണ്. ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ അക്രമം ഉണ്ടായത് തുടർഭരണം ഉണ്ടാകുമെന്ന് ഭയന്നാണെന്നും ചിന്താ ജെറോം പറഞ്ഞു.

ചിന്താ ജെറോം
വിദ്വേഷം പടർത്തുന്ന വ്യാജ നിർമിതിക്കെതിരെ നിയമവഴി തേടിയത് മാതൃകാപരം; കേരള സ്റ്റോറി 2നെതിരായ ഹൈക്കോടതി ഉത്തരവ് സ്വാഗതാർഹം: മുഖ്യമന്ത്രി

മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തിലായിരുന്നു ചിന്താ ജെറോമിന്റെ അധിക്ഷേപ മുദ്രാവാക്യം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ സോഷ്യല്‍ മീഡിയയില്‍ ചിന്തയ്ക്കെതിരെ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ചിന്തയുടെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com