

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയിൽ നിന്ന് കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി എന്ന മുഹമ്മദ് ആട്ടൂരിനെ തട്ടിക്കൊണ്ടുപോയതാണെന്ന് ക്രൈംബ്രാഞ്ച്.
ഇതുവരെ തിരോധന കേസായിട്ടായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാല്‍, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ മാമിയെ തടവില്‍ പാര്‍പ്പിക്കുകയെന്ന ഉദ്ദേശത്തോടെ തട്ടികൊണ്ടുപോയതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചേര്‍ത്ത് ക്രൈംബ്രാഞ്ച് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രാഥമിക ഘട്ടത്തില്‍ നടക്കാവ് പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. സംഭവം നടന്ന് മൂന്ന് വർഷത്തിലേറെയായിട്ടും കേസില്‍ യാതൊരു തുമ്പും ലഭിക്കാത്തത് വലിയ അമര്‍ഷത്തിന് വഴിവെച്ചിരുന്നു. ഇതിനിടയിലാണ് ക്രൈംബ്രാഞ്ച് പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതായത്.