
ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജില്ലാ നേതൃസംഗമത്തില്‍ വിമര്‍ശനം. ഇടുക്കിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളാണ് വിമര്‍ശനമുന്നയിച്ചത്. സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്ന് പ്രതിനിധികള്‍ പറഞ്ഞു.
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അധ്യക്ഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും വിമര്‍ശനങ്ങളെ നേതൃത്വം അംഗീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നു. പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രസിഡന്റ് ബാധ്യസ്ഥനാണ്. സംസ്ഥാന അധ്യക്ഷന്‍ ചോദ്യങ്ങള്‍ക്ക് അതീതനല്ലെന്നും പ്രതിനിധികള്‍ വ്യക്തമാക്കി. വിമര്‍ശനം കടുത്തതോടെ രാഹുല്‍ വേദി വിട്ടു പോയി. പിന്നീട് സംസ്ഥാന ഭാരവാഹികൾ അടക്കം ഇടപെട്ടതിനെ തുടർന്നാണ് രാഹുൽ തിരികെ വേദിയിലെത്തിയത്.
വയനാട് പുനരധിവാസത്തിലെ ഫണ്ട് പിരിവു സംബന്ധിച്ച ചോദ്യങ്ങളാണ് ജില്ലാ പ്രതിനിധികൾ ചോദിച്ചത്. രാഹുൽ കണക്ക് സംബന്ധിച്ച് വിശദീകരണം നൽകി.
വയനാട് പുനരധിവാസത്തിലെ ഫണ്ട് പിരിവുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 15നകം പൂര്‍ത്തിയാക്കാത്ത മണ്ഡലം കമ്മിറ്റിക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.