'കൊലപാതകികളെക്കാൾ ക്രൂരരാണ് ചതിക്കുന്നവർ': പ്രിയങ്ക ഗാന്ധിക്കെതിരെ നവമാധ്യമ കുറിപ്പുമായി എൻ.എം.വിജയൻ്റെ കുടുംബം

പ്രിയങ്ക ഗാന്ധി പ്രതി പട്ടികയിൽ ഉള്ള ആളെ സംരക്ഷിക്കാൻ ആണോ ഞങ്ങളെ ആശ്വസിപ്പിച്ചത് ?
'കൊലപാതകികളെക്കാൾ ക്രൂരരാണ് ചതിക്കുന്നവർ':  പ്രിയങ്ക ഗാന്ധിക്കെതിരെ നവമാധ്യമ കുറിപ്പുമായി എൻ.എം.വിജയൻ്റെ കുടുംബം
Source: Social Media
Published on
Updated on

ഐ.സി. ബാലകൃഷ്ണനെ ബത്തേരിയിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ. എം. വിജയൻ്റെ കുടുംബം. സമൂഹ മാധ്യമത്തിൽ എൻ.എം.വിജയൻ്റെ മകൻ പങ്കുവെച്ച കുറിപ്പിൽ പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്.

'കുറ്റാരോപിതരെ മാറ്റിനിർത്തുമെന്ന് പ്രിയങ്ക ഗാന്ധി വാക്ക് നൽകിയിരുന്നു. അത് നാടകം മാത്രമായിരുന്നു എന്ന് സംശയിക്കുന്നു. അച്ഛൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട ഐ.സി. ബാലകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കാൻ തയ്യാറെടുക്കുമ്പോൾ ഞങ്ങളുടെ പ്രതീക്ഷകൾ അസ്തമിക്കുന്നു. പ്രിയങ്ക ഗാന്ധി പ്രതി പട്ടികയിൽ ഉള്ള ആളെ സംരക്ഷിക്കാൻ ആണോ ഞങ്ങളെ ആശ്വസിപ്പിച്ചത് ?'കുറ്റാരോപിതർക്ക് അധികാരം നൽകുന്നതാണോ നീതി?'എന്നും കുറിപ്പിൽ ചോദിക്കുന്നു.

എൻ.എം.വിജയൻ്റെ മകൻ പങ്കുവെച്ച കുറിപ്പ്
എൻ.എം.വിജയൻ്റെ മകൻ പങ്കുവെച്ച കുറിപ്പ്

പ്രിയങ്ക ഗാന്ധിയുടെ വാഗ്ദാനങ്ങൾ പിആര്‍ സ്റ്റണ്ട് മാത്രമാണോയെന്നും മകൻ വിജേഷ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നുണ്ട്. ഐ.സി. ബാലകൃഷ്ണനെ സംരക്ഷിക്കുന്നത് ആർക്കുവേണ്ടിയാണെന്നും കുടുംബത്തിൻ്റെ കണ്ണീരിനെ ചവിട്ടി മെതിക്കുന്ന ഈ നീക്കം മാപ്പില്ലാത്ത ചതി ആണെന്നും പോസ്റ്റിൽ ആരോപിക്കുന്നു.

കൊലപാതകികളെക്കാൾ ക്രൂരരാണ് ചതിക്കുന്നവർ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

'കൊലപാതകികളെക്കാൾ ക്രൂരരാണ് ചതിക്കുന്നവർ':  പ്രിയങ്ക ഗാന്ധിക്കെതിരെ നവമാധ്യമ കുറിപ്പുമായി എൻ.എം.വിജയൻ്റെ കുടുംബം
"ജീപ്പിന് ഫിറ്റ്നസുണ്ട്"; ബിജെപിയുടെ ആരോപണം തള്ളി പി.എ. മുഹമ്മദ് റിയാസ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com