

എറണാകുളം : എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'മുത്തൂറ്റ് ഗ്ലോബല്‍ യുകെ' എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് സൈബര്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. 18,99,986 രൂപയാണ് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്. നവംബർ 24 രാത്രി 11 മണി മുതൽ 25ന് ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്താണ് തട്ടിപ്പ് നടന്നത്.
കമ്പനി ഉപയോഗിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ എപിഐ ഗേറ്റ്വേയില്‍ അനധികൃതമായി കടന്നുകയറിയാണ് തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് ഏഴ് എക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നത്. ഇവ ട്രെയ്‌സ് ചെയ്യുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു കഴിഞ്ഞു.