നഫീസത്തുൽ മിസ്രിയക്കെതിരെ നടത്തുന്ന സൈബർ ആക്രമണം ജനാധിപത്യ-മനുഷ്യത്വ വിരുദ്ധം: പിണറായി വിജയൻ

മന്ത്രിയോട് ചോദ്യം ചോദിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത് പ്രതികാര നടപടി എന്ന് പ്രതിപക്ഷ നേതാവ്...
നഫീസത്തുൽ മിസ്രിയക്കെതിരെ നടത്തുന്ന സൈബർ ആക്രമണം ജനാധിപത്യ-മനുഷ്യത്വ വിരുദ്ധം: പിണറായി വിജയൻ
Source: News Malayalam 24x7
Published on: 
Updated on: 

എറണാകുളം: മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ച നഫീസത്തുൽ മിസ്രിയക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ പിണറായി വിജയൻ. മന്ത്രിയോട് ചോദ്യം ചോദിച്ചതിന്റെ പേരിലാണ് കോൺഗ്രസ് ലീഗ് അണികളുടെ സൈബർ ആക്രമണം. സർവകലാശാലകളിലെ സംഘപരിവാർ നിയമനങ്ങളിൽ നിസംഗത പാലിച്ച ആളാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി. തദ്ദേശ മന്ത്രിയെ സംഘപരിവാർ വഴിയിൽ തടഞ്ഞിട്ടും പെറ്റി കേസ് പോലും എടുത്തില്ല. മന്ത്രിയോട് ചോദ്യം ചോദിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്നത് പ്രതികാര നടപടി എന്ന് പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.

നഫീസത്തുൽ മിസ്രിയക്കെതിരെ നടത്തുന്ന സൈബർ ആക്രമണം ജനാധിപത്യ-മനുഷ്യത്വ വിരുദ്ധം: പിണറായി വിജയൻ
സംസ്ഥാന സ്കൂൾ കായികമേള: സ്വർണക്കപ്പ് തിരുവനന്തപുരത്തിന്, അത്‌ലറ്റിക്സിൽ മലപ്പുറത്തിന് ഹാട്രിക്ക് കിരീടം

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ കോൺഗ്രസ്-ലീഗ് അണികൾ നടത്തുന്ന സൈബർ ആക്രമണവും വിദ്യാർത്ഥികളെ പ്രതിചേർത്ത് പോലീസ് നടത്തുന്ന ഭരണകൂട വേട്ടയും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്.

എം.ജി സർവ്വകലാശാലയിൽ സംഘപരിവാർ നോമിനിയെ വി.സി.യാക്കിയപ്പോഴും സെനറ്റിലും സിൻഡിക്കേറ്റിലും ആർഎസ്എസ് അനുകൂലികളെ കുത്തിനിറച്ചപ്പോഴും കലിക്കറ്റ് പഠനബോർഡുകളിൽ 32 ആർഎസ്എസുകാരെ നിയമിച്ചപ്പോഴും നിസ്സംഗത പാലിച്ചയാളാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രി. മുൻ ഗവർണറുടെ നോമിനിയായി നിയമിക്കപ്പെട്ട നിലവിലെ കാലടി സർവ്വകലാശാലാ വി.സി.യുടെ വിദ്യാർത്ഥിവിരുദ്ധ നടപടികൾക്ക് ഒത്താശ ചെയ്ത സ്ഥലം എംഎൽഎ കൂടിയായ

മന്ത്രിയുടെ സംഘപരിവാർ വിധേയത്വത്തെയാണ് വിദ്യാർത്ഥികൾ ചോദ്യം ചെയ്തത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ സംഘപരിവാറുകാർ വഴിയിൽ തടഞ്ഞു അപമാനിച്ച സംഭവത്തിൽ പെറ്റിക്കേസ് പോലും ചുമത്താത്ത പോലീസ്, മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ രായ്ക്കുരാമാനം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതികാരനടപടി സ്വീകരിക്കുന്നത് സർക്കാരിന്റെ നഗ്നമായ ഇരട്ടത്താപ്പും പ്രീണന രാഷ്ട്രീയവുമാണ്.

വിദ്യാർത്ഥികൾക്ക് നേരെ യുദ്ധം പ്രഖ്യാപിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും.