കാസർഗോഡ്: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു. കാസർഗോഡ് കോളിയടുക്കം വയലാംകുഴിയിലെ ക്ഷീര കർഷകനായ മേലത്ത് കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. സമീപത്ത് പശുവിനെയും ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തി.
രാവിലെ വീടിനു സമീപത്തെ വയലിൽ പശുവിനെ കെട്ടാൻ പോയ കുഞ്ഞുണ്ടൻ നായർ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി