കൊല്ലം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് കെ.പി. അബൂബക്കർ ഹസ്റത്ത് (85) അന്തരിച്ചു. രാവിലെ 5 മണിയോടെ ആയിരുന്നു അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം വൈകിട്ട് 4 മണിയോടെ കൊല്ലം മുട്ടക്കാവ് ജുമുഅ മസ്ജിദിൽ വച്ച് നടക്കും. അബൂബക്കർ ഹസ്റത്ത് അബ്ദുന്നാസർ മഅദനി ഉൾപ്പടെ ഉള്ളവരുടെ ഗുരുവായിരുന്നു.
1937ലാണ് കെ.പി. അബൂബക്കർ ഹസ്റത്ത് ജനിച്ചത്. കേരളത്തിലെ ആദ്യ ഫൈസി ബിരുദധാരികളിൽ ഏറ്റവും മുതിർന്ന പണ്ഡിതനായിരുന്നു അദ്ദേഹം. ആറര പതിറ്റാണ്ടായി അധ്യാപന രംഗത്തുള്ള പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്.