ദുബായില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ജസീലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഏപ്രില്‍ 17നായിരുന്നു ജസീലിന് ദുബായില്‍ വച്ച് സുഹൃത്തിന്റെ കുത്തേല്‍ക്കുന്നത്.
ദുബായില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ജസീലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
Published on
Updated on

കോഴിക്കോട്: ദുബായില്‍ കുത്തേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് മധുര ബസാര്‍ സ്വദേശി ജസീലിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ചെറുവണ്ണൂര്‍ തെക്കേ ജുമുഅത്ത് പള്ളിയിലാണ് ഖബറടക്കം.

ഏപ്രില്‍ 17നായിരുന്നു ജസീലിന് ദുബായില്‍ വച്ച് സുഹൃത്തിന്റെ കുത്തേല്‍ക്കുന്നത്. സുഹൃത്തുക്കളുടെ വാക്കു തര്‍ക്കം പരിഹരിക്കുന്നതിനിടെ ഒപ്പമുള്ള സുഹൃത്തില്‍ നിന്ന് കുത്തേല്‍ക്കുകയായിരുന്നു. ജസീലിന്റെ കഴുത്തിനാണ് കുത്തിയത്. പൊലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്.

ദുബായില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ജസീലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
"ഹരിത വിവാദത്തിന് പിന്നാലെ ഭാവി സുരക്ഷിതമാക്കാൻ നേതാക്കളുടെ കാല് പിടിച്ചു"; ഫാത്തിമ തഹ്‌ലിയയ്‌ക്കെതിരെ എംഎസ്എഫ് നേതാവ്

ഗുരുതരമായി പരിക്കേറ്റ ജസീലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ദുബായിലെ അല്‍ റാഷിദിയ ആശുപത്രിയിലായിരുന്നു സൂക്ഷിച്ചിരുന്നത്.

ദുബായില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ജസീലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്‌ദുൾ മജീദ് അന്തരിച്ചു
News Malayalam 24x7
newsmalayalam.com