ശാസ്താംകോട്ടയിൽ ഒറ്റയ്ക്ക് താമസിച്ച ആളുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ; മൃതദേഹത്തിന് ആഴ്ചകളുടെ പഴക്കം

ഇയാൾ താമസിക്കുന്ന ചെറിയ ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്
ശാസ്താംകോട്ടയിൽ കണ്ടെത്തിയ മൃതദേഹം
ശാസ്താംകോട്ടയിൽ കണ്ടെത്തിയ മൃതദേഹംSource: News Malayalam 24x7
Published on
Updated on

കൊല്ലം: ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ. വടക്കൻ സോമവിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ള (55) യുടെ മൃതദേഹമാണ് തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം താമസിക്കുന്ന ചെറിയ ഷെഡിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.

ശാസ്താംകോട്ടയിൽ കണ്ടെത്തിയ മൃതദേഹം
ഏറ്റുമാനൂരിൽ വീട്ടമ്മയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പ്രാഥമികനിഗമനം, ദുരൂഹത

സമീപത്തെ വീട്ടിൽ ശുചീകരണം നടത്താൻ എത്തിയ പ്രദേശവാസി രാധാകൃഷ്ണപിള്ളയെ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. മൃതദേഹ ഭാഗങ്ങൾ നായ്ക്കൾ ഷെഡിനു പുറത്തേക്ക് വലിച്ചിട്ട നിലയിലായിരുന്നു. മാംസ ഭാഗങ്ങളെല്ലാം നായ്ക്കൾ ഭക്ഷിച്ച നിലയിൽ അസ്‌ഥികൂടം മാത്രമാണ് ശേഷിച്ചത്. തെരുവു നായ്ക്കളുടെ കടിയേറ്റു മരിച്ചതാണോ അതോ മരിച്ചശേഷം മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ചതാണോയെന്നതിലും വ്യക്‌തതയില്ല.

News Malayalam 24x7
newsmalayalam.com