''ആ എംപി ഞാന്‍ തന്നെ''; കെ. ബാബുവിന്റെ വെളിപ്പെടുത്തലില്‍ സ്ഥിരീകരണവുമായി ഡീന്‍ കുര്യാക്കോസ്

സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തേക്ക് മുന്‍ എസ്എഫ്‌ഐ നേതാവ് ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്ത സംഭവത്തിലാണ് കെ. ബാബുവിന്റെ വെളിപ്പെടുത്തല്‍. പിന്നാലെയാണ് സ്ഥിരീകരണവുമായി ഡീന്‍ രംഗത്തെത്തിയത്
''ആ എംപി ഞാന്‍ തന്നെ''; കെ. ബാബുവിന്റെ വെളിപ്പെടുത്തലില്‍ സ്ഥിരീകരണവുമായി ഡീന്‍ കുര്യാക്കോസ്
Published on
Updated on

ഇടുക്കി: വിവാദ പ്ലീഡര്‍ നിയമനത്തില്‍ കെ. ബാബു വെളിപ്പെടുത്തിയ ആ എംപി താനെന്ന സ്ഥിരീകരണവുമായി ഡീന്‍ കുര്യാക്കോസ്. സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്തിന് ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്തിരുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഈ നിയമനമെന്നും അദ്ദേഹം വ്യക്തമാക്കി.

ജിയോണയെ പരിചയമുണ്ട്. എംപി എന്ന നിലയിലാണ് ശുപാര്‍ശ നടത്തിയത്. ശുപാര്‍ശ 100% ബോധ്യമുള്ളതുകൊണ്ടാണ് നടത്തിയത്. യോഗ്യതയാണ് മാനദണ്ഡമാക്കിയത്. അഭിഭാഷക എന്ന നിലയിലാണ് ശുപാര്‍ശ. അവര്‍, 2022 മുതല്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സ്ഥാനത്തേക്ക് എത്താന്‍ കഴിയണമെന്നില്ല. കെ. ബാബു തന്റെ പേര് പറഞ്ഞതില്‍ വിവാദം ആക്കേണ്ടതില്ല. ഇത് ഒളിച്ചുവയ്‌ക്കേണ്ട കാര്യമല്ല. ഈ വിഷയത്തില്‍ കെ. ബാബുവുമായി സംസാരിച്ചു. ലോയേഴ്‌സ് കോണ്‍ഗ്രസ് പിന്തുണച്ച ആളെയാണ് ശുപാര്‍ശ ചെയ്തതെന്നും ഡീന്‍ കുര്യാക്കോസ് വിശദീകരിച്ചു.

News Malayalam 24x7
newsmalayalam.com