ട്രോളിങ്ങ് നിരോധനത്തിൻ്റെ മറവിൽ ആഴക്കടലിൽ മത്സ്യബന്ധനം; ഉപയോഗിക്കുന്നത് തമിഴ്നാട്ടിൽ നിന്നുള്ള കോരുവലകൾ

മേൽതട്ടിൽ മീൻ പിടിക്കാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള അനുമതിയും ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം
ട്രോളിങ്ങ് നിരോധനത്തിൻ്റെ മറവിൽ ആഴക്കടലിൽ മത്സ്യബന്ധനം; ഉപയോഗിക്കുന്നത് തമിഴ്നാട്ടിൽ നിന്നുള്ള കോരുവലകൾ
Published on
Updated on

കൊല്ലം: ട്രോളിങ്ങ് നിരോധനത്തിൻ്റെ മറപിടിച്ച് ആഴക്കടലിൽ ഫൈബർ ബോട്ടുകളുടെ മത്സ്യബന്ധനം. മേൽതട്ടിൽ മീൻ പിടിക്കാൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള അനുമതിയും ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം. തമിഴ്നാട്ടിൽ നിന്ന് കൊണ്ട് വരുന്ന കോരുവലകളാണ് ഇതിനായി ഉപയോഗിക്കുന്നത്. കോരുവല ഉപയോഗിച്ച് മീൻ പിടിക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ട്രോളിങ്ങ് നിരോധനം നീക്കി മീൻപിടിത്തത്തിന് നിരോധനം ഏർപ്പെടുത്തണമെന്നും മറ്റ് സംസ്ഥാനങ്ങളുടെ രീതി പിന്തുടരണമെന്നും ആവശ്യപ്പെട്ട് ബോട്ടുടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com