ക്രൈസ്തവർക്ക് നേരെയുള്ള സംഘപരിവാർ അതിക്രമങ്ങൾ; മോദിയുടെ ദേവാലയ സന്ദർശനത്തെയടക്കം വിമർശിച്ച് ദീപിക മുഖപ്രസംഗം

രാജ്യത്തുടനീളം സംഘപരിവാര്‍ സംഘടനകളുടെയും ബിജെപി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ അക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം.
സംഘവരിവാറിനെതിരെ ദീപിക മുഖപ്രസംഗം
Source: Social Media
Published on
Updated on

രാജ്യത്ത് വർദിച്ചുവരുന്ന ക്രൈസ്തവർക്ക് നേരെയുള്ള സംഘപരിവാർ അതിക്രമങ്ങൾക്കെതിരെ മുഖപ്രസംഗവുമായി ദീപിക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ദിനത്തെ ദേവാലയ സന്ദർശനത്തിനും വിമർശനം. ഹിന്ദുത്വ വർഗ്ഗീയവാദികൾ ക്രിസ്മസ് അലങ്കോലമാക്കുമ്പോൾ പ്രധാനമന്ത്രി പള്ളിയിൽ വന്ന് പ്രാർത്ഥിച്ചിട്ട് കാര്യമില്ല.രാജ്യത്തെ പൗരന്മാരെ കാണിക്കാൻ അല്ല.വിദേശ രാഷ്ട്ര നേതാക്കളെ ബോധ്യപ്പെടുത്താനാണ് മോദിയുടെ സന്ദർശനമെന്നും രൂക്ഷ വിമർശനം

സംഘവരിവാറിനെതിരെ ദീപിക മുഖപ്രസംഗം
"അന്നും ഇന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തക"; കൂറുമാറ്റം വിവാദമായതോടെ അഗളി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ കടുത്ത ആക്രമണമാണ് ഹിന്ദുത്വ സംഘടനകൾ അഴിച്ചുവിട്ടത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂളുകളിൽപ്പോലും അക്രമം നടത്തി. പള്ളികളിലേയും സ്ഥാപനങ്ങളിലേും ക്രിസ്മസ് അലങ്കാരങ്ങൾ അക്രമികൾ തല്ലിത്തകർക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു. ക്രൈസ്തവ മിഷനറിമാർ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് സർവ ഹിന്ദു സമാജ് പ്രഖ്യാപിച്ച ഛത്തീസ്ഗഡ് ബന്ദ് പ്രഖ്യാപിച്ചു. വിഎച്ച്പി, ബജ്‌റംഗദൾ പ്രവർത്തകരാണ് ഹനുമാൻ ചാലിസയും ജയ് ശ്രീറാം വിളികളുമായി എത്തിയാണ് അക്രമം നടത്തിയത്

സംഘവരിവാറിനെതിരെ ദീപിക മുഖപ്രസംഗം
ഡിസിസി പ്രസിഡന്റിനെ ലക്ഷ്യമിട്ട് ഗൂഢസംഘം ? വിവാദങ്ങളൊഴിയാതെ തൃശൂർ കോൺഗ്രസ്, ഗ്രൂപ്പ് പോരെന്ന് ആരോപണം

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദ റിഡംപ്ഷനിലെത്തി കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു. ക്രിസ്മസ് പ്രഭാതത്തിലെ കുര്‍ബാനയില്‍ പ്രാര്‍ഥന, കരോള്‍, പ്രധാനമന്ത്രിക്കായി പ്രത്യേക പ്രാര്‍ഥന എന്നിവയും ഉണ്ടായിരുന്നു. ക്രിസ്മസ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം സംഘപരിവാര്‍ സംഘടനകളുടെയും ബിജെപി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ അക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com