എച്ച്ഐവി സർട്ടിഫിക്കറ്റ് വിവാഹത്തിനുള്ള യോഗ്യതാപത്രമാക്കണം​; കേ​ര​ളം കാ​പ​ട്യം കൈ​വെ​ടി​യ​ണമെന്ന് ദീപിക മുഖപ്രസംഗം

'എ​യ്ഡ്സ് സ്വ​കാ​ര്യ​ത മ​റ്റൊ​രാ​ളെ ച​തി​ക്കാ​നു​ള്ള​തല്ലെന്ന്' കത്തോലിക്ക സഭയുടെ മുഖപത്രം
എച്ച്ഐവി സർട്ടിഫിക്കറ്റ് വിവാഹത്തിനുള്ള യോഗ്യതാപത്രമാക്കണം​; കേ​ര​ളം കാ​പ​ട്യം കൈ​വെ​ടി​യ​ണമെന്ന് ദീപിക മുഖപ്രസംഗം
Published on
Updated on

വിവാഹത്തിന് എച്ച്ഐവി സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക സഭയുടെ മുഖപത്രം. 'എ​യ്ഡ്സ് സ്വ​കാ​ര്യ​ത മ​റ്റൊ​രാ​ളെ ച​തി​ക്കാ​നു​ള്ള​തല്ല' എന്ന ഇന്നത്തെ ദീപിക മുഖപ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. എച്ച്ഐവി ബാധിതരുടെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതാണെങ്കിലും അത് ഒളിച്ചുവച്ച് വിവാഹം കഴിച്ച് പങ്കാളിയെയും മക്കളെയും രോഗികളാക്കുന്നത് ചതിയാണ്. അതിനാൽ എച്ച്ഐവി സർട്ടിഫിക്കറ്റ് വിവാഹത്തിൽ നിർബന്ധിതമാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞദിവസം ഇക്കാര്യം പ്രസംഗിച്ച മാർത്തോമാ സഭ വൈദിക ട്രസ്റ്റി റവ. ഡോ. കെ. തോമസിനെ പേര് പരാമര്‍ശിക്കാതെ തന്നെ പിന്തുണയ്ക്കുന്നതാണ് മുഖപ്രസംഗം.

മുഖപ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട് എ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ ക​യ​റാ​നോ വി​നോ​ദ​യാ​ത്ര പോ​കാ​നോ പോ​ലും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ രാ​ജ്യ​മാ​ണി​ത്. പ​ക്ഷേ, ഒ​രു ആ​യു​ഷ്കാ​ല യാ​ത്ര​യു​ടെ പ​ങ്കാ​ളി​ക്ക് ഇ​ത്ത​ര​മൊ​രു സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​വ​രെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കും. സ്ത്രീ​ക​ളെ വീ​ട്ടി​ലൊ​തു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​വ​രെ ന്യാ​യീ​ക​രി​ക്കാ​ൻ, എ​യ്ഡ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണെ​ന്നു പ​റ​യു​ന്ന​വ​രു​മാ​യി സാ​മാ​ന്യ​വ​ത്ക​രി​ച്ച് മു​ഖ​പ്ര​സം​ഗ​മെ​ഴു​താ​ൻ വ​രെ മ​ടി​യി​ല്ലാ​ത്ത സ്ഥി​തി​യാ​യി. അ​ത്ത​രം വോ​ട്ടു​രാ​ഷ്‌​ട്രീ​യ​ത്തെ തി​ര​സ്ക​രി​ക്കു​ന്ന​തി​നൊ​പ്പം, എ​ച്ച്ഐ​വി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ഹ​ത്തി​ന്റെ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ക്കു​ക​യും വേ​ണം. പ​ല രാ​ജ്യ​ങ്ങ​ളി​ലും അ​തു ന​ട​പ്പാ​യി. കേ​ര​ളം കാ​പ​ട്യം കൈ​വെ​ടി​യ​ണം.

മ​നു​ഷ്യ​ന്റെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യെ ത​ക​ർ​ക്കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് എ​യ്ഡ്സ്. എ​ച്ച്ഐ​വി (ഹ്യൂ​മ​ൻ ഇ​മ്യൂ​ണോ ഡെ​ഫി​ഷ്യ​ൻ​സി വൈ​റ​സ്) ആ​ണ് കാ​ര​ണം. ഇ​ത് ലൈം​ഗി​ക​ബ​ന്ധ​ത്തി​ലൂ​ടെ പ്ര​ധാ​ന​മാ​യും പ​ക​രു​മെ​ങ്കി​ലും മ​യ​ക്കു​മ​രു​ന്നി​ന് ഉ​ൾ​പ്പെടെ സി​റി​ഞ്ചു​ക​ൾ കൈ​മാ​റു​ന്ന​വ​ർ​ക്കും പ​ക​രും. എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ ര​ക്തം സ്വീ​ക​രി​ച്ച ഒ​ട്ടേ​റെ​പ്പേ​ർ​ക്കും ഇ​തു ബാ​ധി​ച്ചി​ട്ടു​ണ്ട്. ഭ​ർ​ത്താ​ക്ക​ന്മാ​രു​ടെ രോ​ഗ​മ​റി​യാ​ത്ത ഭാ​ര്യ​മാ​രും അ​വ​ർ മു​ല​യൂ​ട്ടി​യ കു​ഞ്ഞു​ങ്ങ​ളു​മൊ​ക്കെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ന​ര​കി​ക്കേ​ണ്ടി​വ​ന്നി​ട്ടു​മു​ണ്ട്. അ​താ​യ​ത്, എ​യ്ഡ്സ് രോ​ഗി​ക​ളെ​ല്ലാം മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​വ​രോ ലൈം​ഗി​ക അ​രാ​ജ​ക​ത്വ​ത്തി​ൽ ജീ​വി​ച്ച​വ​രോ അ​ല്ല. അ​വ​ർ അ​വ​മ​തി​ക്ക​പ്പെ​ടേ​ണ്ട​വ​രു​മ​ല്ല. പ​ക്ഷേ, ആ​രോ​ഗ്യ​വാ​നാ​യ മ​റ്റൊ​രാ​ൾ ഇ​തി​ന്റെ പേ​രി​ൽ ശി​ക്ഷി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ല.

എച്ച്ഐവി സർട്ടിഫിക്കറ്റ് വിവാഹത്തിനുള്ള യോഗ്യതാപത്രമാക്കണം​; കേ​ര​ളം കാ​പ​ട്യം കൈ​വെ​ടി​യ​ണമെന്ന് ദീപിക മുഖപ്രസംഗം
"മാര്‍ത്തോമ സഭയില്‍ വിവാഹത്തിനുമുമ്പ് എച്ച്ഐവി ടെസ്റ്റ് വേണം"; സ്ത്രീ വിരുദ്ധ പ്രസംഗവുമായി വൈദികന്‍

അ​തു​കൊ​ണ്ടാ​ണ്, സ്ത്രീ-​പു​രു​ഷ​ന്മാ​ർ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യും സ​ത്യ​സ​ന്ധ​ത​യോ​ടെ​യും മാ​ത്രം വി​വാ​ഹ​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടാ​ൻ ഇ​ട​യാ​ക്കു​ന്ന എ​ച്ച്ഐ​വി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത്. എ​ച്ച്ഐ​വി ബാ​ധി​ത​രോ​ട് എ​ന്ന​പോ​ലെ, തന്റേ ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ അ​തു ബാ​ധി​ക്കാ​നി​ട​യു​ള്ള​വ​രോ​ടും രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും വ്യ​ക്തി​ക​ൾ​ക്കും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളു​ണ്ട്.

എ​യ്ഡ്സി​നു കാ​ര​ണ​മാ​യ എ​ച്ച്ഐ​വി ബാ​ധി​ത​രു​ടെ സ്വ​കാ​ര്യ​ത തീ​ർ​ച്ച​യാ​യും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. പ​ക്ഷേ, അ​ത് ഒ​ളി​പ്പി​ച്ചു​വ​ച്ച് വി​വാ​ഹി​ത​രാ​യി ജീ​വി​ത​പ​ങ്കാ​ളി​യെ​യും മ​ക്ക​ളെ​യും രോ​ഗി​ക​ളാ​ക്കു​ന്ന​ത് സ്വ​കാ​ര്യ​ത​യ​ല്ല, ച​തി​യാ​ണ്. സ്വ​കാ​ര്യ​ത ഒ​രാ​ളു​ടേ​തു മാ​ത്ര​മാ​ണ്; പ​ക്ഷേ, കു​ടും​ബം എ​ല്ലാ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​മു​ള്ള മ​റ്റൊ​രാ​ളു​ടേ​തു​കൂ​ടി​യാ​ണ്. മ​റ്റൊ​രാ​ളെ വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി ജീ​വി​തം തു​ല​യ്ക്കു​ന്ന​തി​നോ​ളം നീ​ളു​ന്ന​താ​ണ് ഒ​രാ​ളു​ടെ സ്വ​കാ​ര്യ​ത​യെ​ങ്കി​ൽ അ​തി​നോ​ളം കാ​പ​ട്യം മ​റ്റൊ​ന്നി​ല്ല. എ​യ്ഡ്സ് രോ​ഗി​യു​ടെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ച്ചു വി​വാ​ഹ​ബ​ന്ധ​വും കി​ട​പ്പ​റ​യു​മൊ​രു​ക്കാ​ൻ സ്വ​കാ​ര്യ​താ​വാ​ദി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ ത​യാ​റാ​ക​ട്ടെ. മ​റ്റു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ എ​യ്ഡ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​വാ​ഹ​ത്തി​ന്‍റെ നി​ബ​ന്ധ​ന​യാ​ക്ക​ണം.

News Malayalam 24x7
newsmalayalam.com