തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ സെൻട്രൽ സീറ്റിനെ ചൊല്ലി യുഡിഎഫിൽ തർക്കം. സി.പി. ജോണിനെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. അതേസമയം, വി.എസ്. ശിവകുമാറിനെയും കെ.എസ്. ശബരിനാഥിനെയും മത്സരപ്പിക്കണമെന്ന് ഒരുവിഭാഗവും ആവശ്യമുന്നയിച്ചിട്ടുണ്ട്. ജയസാധ്യതയുള്ള സ്ഥാനാർഥിയെ നിർത്തിയാൽ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പൊതുവിലയിരുത്തലിലാണ് മുന്നണി.