"എൻ്റെ മാർഗം വേറെ"; ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് ദേവൻ

സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അം​ഗത്വവും രാജിവച്ചു...
"എൻ്റെ മാർഗം വേറെ"; ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് ദേവൻ
Published on
Updated on

ആലപ്പുഴ: ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ പരിപാടിയിലാണ് രാജി പ്രഖ്യാപിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അം​ഗത്വവും രാജിവച്ചു. കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.

ശ്രീനാരായണ ഗുരുദേവൻ മുന്നോട്ടുവെച്ച ആശയങ്ങളാണ് തൻ്റെ രാഷ്ട്രീയം. തൻ്റെ മാർഗം വേറെയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് രാജി തീരുമാനമെന്നും ദേവൻ. ശ്രീനാരായണ ഗുരുദേവൻ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയം. അത് നടപ്പാക്കാൻ തനിക്ക് കഴിയുന്നില്ല. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നുവെന്ന് ദേവൻ പ്രഖ്യാപനത്തിൽ വ്യക്തമാക്കി.

"എൻ്റെ മാർഗം വേറെ"; ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് ദേവൻ
തൃപ്പൂണിത്തുറയുടെ തെരുവോരങ്ങളെ ഉത്സവലഹരിയിലാഴ്ത്തി അത്തച്ചമയം; വർണക്കാഴ്ചകൾ കൺനിറയെ കാണാനെത്തിയത് ലക്ഷങ്ങൾ

ഏതാനും മാസങ്ങൾക്ക് മുമ്പ് എടുത്ത തീരുമാനം ആണെന്നും അദ്ദേഹം വിശദമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ആ പ്രശ്നങ്ങളിലേക്ക് താനിപ്പോൾ കടക്കുന്നില്ലെന്നും ദേവൻ വേദിയിൽ പ്രതികരിച്ചു.

News Malayalam 24x7
newsmalayalam.com