ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം തട്ടാൻ ശ്രമിച്ചു; കോൺഗ്രസ് നേതാവായ ദേവസ്വം ജീവനക്കാരൻ പിടിയിൽ

ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡൻ്റ് കൂടിയായ രാകേഷ് കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്
രാകേഷ് കൃഷ്ണൻ
രാകേഷ് കൃഷ്ണൻSource: News Malayalam 24x7
Published on
Updated on

ആലപ്പുഴ: ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം തട്ടാൻ ശ്രമിച്ച ദേവസ്വം ജീവനക്കാരൻ പിടിയിൽ. കോൺഗ്രസ് നേതാവ് കൂടിയായ രാകേഷ് കൃഷ്ണനാണ് പിടിയിലായത്. ​ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെ 32,000 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. രാകേഷ് കൃഷ്ണനെ സസ്പെൻഡ് ചെയ്യാൻ ദേവസ്വം ബോർഡ് അധികൃതർ നിർദേശം നൽകി.

ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഹരിപ്പാട് ഗ്രൂപ്പ് പ്രസിഡൻ്റ് കൂടിയാണ് രാകേഷ് കൃഷ്ണൻ. ഇന്ന് രാവിലെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ ജനുവരി മാസത്തിലെ കാണിക്കയെണ്ണുന്നതിനിടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ സിസിടിവി ക്യാമറകളുണ്ടായിരുന്നെങ്കിലും, ഇവയൊന്നും പ്രവർത്തിച്ചിരുന്നില്ല.

രാകേഷ് കൃഷ്ണൻ
കോഴിക്കോട് രാമനാട്ടുകരയിൽ വീട് ജപ്തി ചെയ്ത് കേരള ഗ്രാമീൺ ബാങ്ക്; കുട്ടികളുടെ പുസ്തകങ്ങൾ പോലും എടുക്കാൻ അനുവദിച്ചില്ലെന്ന് കുടുംബം

ഹരിപ്പാട് ദേവസ്വം അസിസ്റ്റൻ്റ് കമ്മീഷണർ ജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. രാകേഷ് കൃഷ്ണനെ സസ്പെൻഡ് ചെയ്യാൻ ദേവസ്വം ബോർഡ് അധികൃതർ സബ് ഗ്രൂപ്പ് ഓഫീസർക്ക് നിർദേശം നൽകി. ഇത്തരം തട്ടിപ്പ് പതിവാണെന്ന പരാതിയും നേരത്തെയുണ്ട്.  

കോൺഗ്രസ് നേതാവ് കൂടിയാണ് പിടിയിലായ രാകേഷ് കൃഷ്ണൻ. 2021ൽ കുമാരപുരം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി ഇയാൾ മത്സരിച്ചിരുന്നു. യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം മുൻ പ്രസിഡന്റ് ആയിരുന്നു രാകേഷ് കൃഷ്ണൻ.

രാകേഷ് കൃഷ്ണൻ
കോട്ടയം റബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സിൽ വൻ കവർച്ച; 75 പവൻ സ്വർണം മോഷണം പോയി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com