എം.വി. ഗോവിന്ദന് ഷാള്‍ അണിയിച്ച് ധനരാജിൻ്റെ ഭാര്യ; വേദിയില്‍ ടി.ഐ. മധുസൂദനന്‍ എംഎല്‍എയും

ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് എം.വി. ഗോവിന്ദനെ സജിനി ഷാൾ അണിയിച്ചത്...
എം.വി. ഗോവിന്ദന് ഷാള്‍ അണിയിച്ച് ധനരാജിൻ്റെ ഭാര്യ
എം.വി. ഗോവിന്ദന് ഷാള്‍ അണിയിച്ച് ധനരാജിൻ്റെ ഭാര്യSource: News Malayalam 24x7
Published on: 
Updated on: 

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്ത് രക്തസാക്ഷി സി.വി. ധനരാജിൻ്റെ ഭാര്യ സജിനിയും. പയ്യന്നൂരിലെ പരിപാടിയിൽ എം.വി. ഗോവിന്ദനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചത് സജിനിയാണ്. ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് എം.വി. ഗോവിന്ദന് ധനരാജിന്റെ ഭാര്യ സജിനി ഷാൾ അണിയിച്ചത്. രക്തസാക്ഷി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ടി.ഐ. മധുസൂദനൻ എംഎൽഎയും ചടങ്ങിൽ പങ്കെടുത്തു.

എം.വി. ഗോവിന്ദന് ഷാള്‍ അണിയിച്ച് ധനരാജിൻ്റെ ഭാര്യ
കുഞ്ഞികൃഷ്ണൻ ഒറ്റുകാരൻ, കോടാലിക്കൈകളുടെ സ്ഥാനം എന്നും ചവറ്റുകൊട്ടയിൽ: എം.വി. ഗോവിന്ദൻ

അതേസമയം, ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ച വി. കുഞ്ഞികൃഷ്ണനെ സ്വീകരണ യോഗത്തിൽ എം.വി. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. കോടാലി കൈകളുടെ സ്ഥാനം എന്നും ചവറ്റുകൊട്ടയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. പയ്യന്നൂർ രക്തസാക്ഷികളുടെ കേന്ദ്രഭൂമിയാണ്. പാർട്ടിക്ക് അകത്ത് ചർച്ച ചെയ്ത് പരിഹരിച്ച കാര്യമാണ് ഇപ്പോൾ കുഞ്ഞികൃഷ്ണൻ വിളിച്ച് പറയുന്നത്. കുഞ്ഞികൃഷണൻ ഒറ്റുകാരനെ പോലെ മുന്നോട്ടു വരുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Related Stories

Kerala is eagerly waiting to see what stance the government will take, says M.V
Chintha jerome New President of DYFI
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
MV Govindan against the Chief Minister
News Malayalam 24x7
newsmalayalam.com