വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

പല നിറത്തിലും രൂപത്തിലുമുള്ള കൃഷ്ണ വിഗ്രഹങ്ങള്‍ മയില്‍പ്പീലി ചൂടി, ഓടക്കുഴലുമായി നിരന്ന് നില്‍ക്കുന്നു
വിഷു വിപണിയിൽ കൃഷ്ണ വിഗ്രഹങ്ങൾ
Published on
Updated on

കൊച്ചി: വിഷുക്കാലത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൃഷ്ണ വിഗ്രഹങ്ങള്‍ ഇത്തവണയും വഴിയോരങ്ങളില്‍ വില്‍പ്പനയ്ക്കുണ്ട്. സകലതും ഓണ്‍ലെെനില്‍ കിട്ടുന്ന ഈ കാലത്തും, പതിവ് ശീലം പോലെ കണിയൊരുക്കാനുള്ള കണ്ണനെ വഴിയോര കച്ചവടക്കാരില്‍ നിന്നും കണ്ട് വാങ്ങാനാണ് ഭൂരിഭാഗം മലയാളികളും ഇഷ്ടപ്പെടുന്നത്.

വിഷു വിപണിയിൽ കൃഷ്ണ വിഗ്രഹങ്ങൾ
വിഷു വിപണി ഉണർന്നു; കണിയൊരുക്കാനുള്ള അവസാനവട്ട ഒരുക്കത്തിൽ മലയാളി

പല നിറത്തിലും രൂപത്തിലുമുള്ള കൃഷ്ണ വിഗ്രഹങ്ങള്‍ മയില്‍പ്പീലി ചൂടി, ഓടക്കുഴലുമായി നിരന്ന് നില്‍ക്കുന്നുണ്ട്. എല്ലാ വർഷത്തെയും പോലെ ഇത്തവണയും കൃഷ്ണ വിഗ്രഹങ്ങള്‍ക്ക് ആവശ്യക്കാർ ഏറെയാണ്. വിഷുവിപണി ലക്ഷ്യം വെച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ഉത്തരേന്ത്യൻ കച്ചവടക്കാരാണ് ഈ വർഷം എത്തിയിരിക്കുന്നത്. വിഷുവിനെ വരവേൽക്കാൻ അവസാനവട്ട ഒരുക്കത്തിലാണ് മലയാളികൾ. വാനിൽ വർണവിസ്മയം തീർക്കാൻ പടക്കവിപണി ഉൾപ്പെടെ ഒരുങ്ങിക്കഴിഞ്ഞു.

വിഷു വിപണിയിൽ കൃഷ്ണ വിഗ്രഹങ്ങൾ
വിഷുക്കാലം വർണാഭമാക്കാൻ മലയാളികൾ; വിസ്മയം തീർക്കാൻ സജ്ജമായി പടക്കവിപണി

വൈവിധ്യമാർന്ന പുതിയ ഇനം പടക്കങ്ങൾ ഇത്തവണ വിപണിയെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. സദ്യയ്ക്കുള്ള ചിട്ടവട്ടങ്ങള്‍ക്കും കണിയൊരുക്കലിനും സാധനങ്ങൾ തേടി മലയാളികൾ വിഷു പാച്ചിൽ തുടങ്ങിയിട്ടുണ്ട്. വിഷു വിപണിയിൽ കണിവെള്ളരിക്കും കണിക്കൊന്നയ്ക്കും വൻ ഡിമാൻഡാണ്. ഹൈപ്പർ മാർക്കറ്റുകൾ പ്രത്യേക വിഷുചന്ത ഒരുക്കിയിട്ടുണ്ട്. വസ്ത്ര വിപണിയും വിഷുത്തിരക്കിൽ സജീവമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com